തെലങ്കാനയില്‍ പൂജാരിമാർക്ക് സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായ ശമ്പളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

തെലങ്കാനയില്‍ പൂജാരിമാർക്ക് സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായ ശമ്പളം

ഹൈദരാബാദ്: തെലങ്കാനയിൽ ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് സർക്കാർ ജീവനക്കാരുടേതിന് സമാനമായ ശമ്പളസ്കെയിൽ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പറഞ്ഞു. ഇമാമുമാർക്കും മൗലവിമാർക്കും 5000രൂപാ വീതം മാസശമ്പളമായി നല്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും പള്ളികളിലെ ഇമാമുമാർക്കുമെല്ലാം സെപ്തംബർ 1 മുതൽ സർക്കാർ ട്രഷറിയിൽ നിന്ന് ശമ്പളം നൽകുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവർധനവിനൊപ്പം ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ശമ്പളം വർധിപ്പിക്കും. പൂജാരിമാരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തിയിട്ടുമുണ്ട്. നിലവിൽ ഇത് 58 ആണ്. ഇമാമുമാർക്കും മൗലവിമാർക്കും നിലവിൽ 1500 രൂപയാണ് വേതനമായി ലഭിക്കുന്നത്. ഇതാണ് 5000 ആയി ഉയർത്തിയിരിക്കുന്നത്. content highlights:Telangana Priests to Get Salaries at Par with Govt Staff, Telangana CMK. Chandrasekhar Rao


from mathrubhumi.latestnews.rssfeed https://ift.tt/2BL9vPT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages