27-നും 28-നും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

27-നും 28-നും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഓഗസ്റ്റ് 27, 28 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മഴ പെയ്യുമെന്ന മുന്നറിയിപ്പ്. 27-ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും 28-ന് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.24 മണിക്കൂറിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ മഴ പെയ്യാമെന്നാണ് പ്രവചനം. 12 മുതൽ 20 സെന്റീമീറ്റർവരെ പെയ്താലേ അതിശക്തമായ മഴയെന്ന് പറയൂ. പ്രളയകാലത്ത് 20 സെന്റീമീറ്ററിലും കൂടുതൽ മഴയാണ് ചില സ്ഥലങ്ങളിൽ ദിവസങ്ങളോളം ചെയ്തത്.മഴമുന്നറിയിപ്പിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജാഗ്രതപാലിക്കാനും നിർദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രികാല മലയോരയാത്ര ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അധികൃതർ ആവശ്യപ്പെട്ടാൽ വീടൊഴിഞ്ഞു പോകണമെന്നും നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Lql7r8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages