ന്യൂഡൽഹി: 50 കോടി രൂപയ്ക്കുമുകളിൽ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർക്ക് ഇനി വിദേശയാത്രയ്ക്ക് വിലക്കുവീഴും. മുൻകൂർ അനുമതി ലഭിച്ചതിനുശേഷംമാത്രമെ ഇവർക്ക് വിദേശയാത്ര നടത്താനാകൂ. ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി രാജീവ് കുമാർ അധ്യക്ഷനായ സമിതിയുടെതാണ് ശുപാർശ. ഇതിനായി ഇന്ത്യൻ പാസ്പോർട്ട് ആക്ട് സെക്ഷൻ 10 ഭേദഗതി ചെയ്യും. നിശ്ചിത തുകയ്ക്കുമേൽ ലോണെടുത്ത് തിരച്ചടയ്ക്കാത്തവർക്ക് പൊതുതാൽപര്യം കണക്കിലെടുത്ത് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാനാണ് ഉദ്ദേശിക്കുന്നത്. 50 കോടി രൂപയാണ് വായ്പ തുക നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരുടെ പാസ്പോർട്ട് വിവരങ്ങൾക്കൂടി ശേഖരിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. വൻതുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നീരവ് മോദിയും വിജയ് മല്യയും രാജ്യംവിട്ട സാഹചര്യത്തിലാണ് പുതിയ നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/2vu1JnR
via
IFTTT
No comments:
Post a Comment