കോടതിയുടെ അനുമതി: കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

കോടതിയുടെ അനുമതി: കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ

ചെന്നൈ: ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. കലൈഞ്ജർ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിൽ തന്നെ. മറീനയിൽ സംസ്കാരസ്ഥലം അനുവദിക്കുന്നതിനെ എതിർത്ത സർക്കാർ വാദങ്ങൾ കോടതി തള്ളി. അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധി അന്ത്യവിശ്രമം ഒരുക്കുക. ഹൈക്കോടതി തീരുമാനത്തെ ഡിഎംകെ സ്വാഗതം ചെയ്തു. വിധിയറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ വിതുമ്പിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കരുണാനിധിയുടെ മൃതദേഹം മറീനാ ബീച്ചിൽ സംസ്ക്കരിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നപ്പോൾവികാരാധീനനായി കരയുന്ന മകൻ എം.കെ. സ്റ്റാലിൻ. ഫോട്ടോ: എ.എൻ.ഐ സർക്കാരിന്റെ നയങ്ങളിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന വാദവും ആക്ടിങ് ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവർക്കാണ് മറീനാ ബീച്ചിൽ സംസ്കാരത്തിന് സ്ഥലം നൽകുകയുള്ളു എന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കില്ലെന്നാണ് വിവരങ്ങൾ. ചൊവ്വാഴ്ച രാത്രിമുൽതന്നെ മറീനാ ബീച്ചിന്റെ പേരിൽ രാഷ്ട്രീയ വിവാദം തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ എട്ടിന് കോടതി ചേർന്നപ്പോൾ മുതൽ വാദം തുടങ്ങി. മുൻ മുഖ്യമന്ത്രിയായിരുന്ന ജാനകി രാമചന്ദ്രന്റെ മൃതദേഹം മറീനാ ബീച്ചിൽ സംസ്കരിക്കാൻ കരുണാനിധിയുടെ കാലത്ത് അനുവദിച്ചിരുന്നില്ലെന്ന് തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടി. ഒരേയൊരു കലൈഞ്ജർ| Read More.. അണ്ണാദുരൈ ഡിഎംകെയുടെ സ്ഥാപക നേതാവാണെന്നും തന്റെ ജീവാത്മാവും പരമാത്മാവും കരുണാനിധിയാണെന്ന് കരുണാനിധിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനാൽ ഗിണ്ടിയിലെ ഗാന്ധി മണ്ഡപത്തിൽ മൃതദേഹം സംസ്കരിക്കുന്നത് ഉചിതമല്ലെന്ന് ഡിഎംകെ അഭിഭാഷകൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാർക്ക് മറീനാ ബീച്ചിൽ അന്ത്യവിശ്രമസ്ഥലം അനുവദിക്കാൻ കേന്ദ്രസർക്കാരിന്റെ നിരോധനം ഇല്ലെന്നും ഡിഎകെ വാദിച്ചു. അങ്ങനെയാരാൾക്ക് അനുയോജ്യമായ സംസ്കാര സ്ഥലം അനുവദിക്കാത്തതെന്തുകൊണ്ടാണെന്നും ഡിഎംകെ കോടതിയോട് ചോദിച്ചു. തമിഴ്നാട്ടിൽ ഒരുകോടിയോളം ഡിഎംകെ പ്രവർത്തകരുണ്ട്. മറീനാ ബീച്ചിൽ കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം അനുവദിച്ചില്ലെങ്കിൽ അവർ ആ തീരുമാനത്തിനെതിരെ രംഗത്ത് വരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഡിഎംകെ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നു. ദ്രാവീഡ രാഷ്ട്രീയത്തിലെ ഉന്നത നേതാവാണ് പെരിയാർ. അദ്ദേഹത്തെ അടക്കം ചെയ്തത് മറീനബീച്ചിലായിരുന്നോയെന്ന് സർക്കാർ ചോദിച്ചു. മറീനാ ബീച്ചിൽ സ്ഥലം അനുവദക്കാത്തത് തുല്യതയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെന്ന ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നവാദം നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് കോടതി ഡിഎംകെയ്ക്ക് അനുകൂലമായി വിധിപറഞ്ഞത്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2OQ8Qz5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages