ബ്യൂണസ് ഐറിസ്: അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി ഈ വർഷം അർജന്റീനയ്ക്കായി കളത്തിലിറങ്ങില്ലെന്ന് റിപ്പോർട്ട്. അർജന്റീനയുടെ ഇനി നടക്കാനുള്ള നാല് സൗഹൃദ മത്സരങ്ങളിൽ മെസി കളിക്കില്ലെന്ന് അർജന്റീന ദിനപത്രമായ ക്ലാരിനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാവിയിൽ മെസി അർജന്റീന ജഴ്സിയിൽ കളിക്കുന്ന കാര്യത്തിൽ സംശയമുണ്ടെന്നും പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം പ്രചരണങ്ങൾ തള്ളി ന്യൂസ് വെബ്സൈറ്റായ ഇൻഫോബെ രംഗത്തെത്തി. വിശ്രമത്തിനായാണ് മെസ്സി മാറി നിൽക്കുന്നതെന്നും അദ്ദേഹം കളിനിർത്തുകയാണെന്ന് ഇത് അർഥമില്ലെന്നും ഇൻഫോബെ വ്യക്തമാക്കി. തീരുമാനം മെസ്സിയുടെ വ്യക്തിപരമായ കാര്യമാണെന്നും അതിനെ കുറിച്ച് ചിന്തിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും അർജന്റീനയിൽ മെസ്സിയുടെ സഹതാരമായിരുന്ന കാർലോസ് ടെവസ് പറഞ്ഞു. ഇനി മെസ്സി തിരിച്ചെത്തിയില്ലെങ്കിലും അർജന്റീനയുടെ മത്സരഫലം എന്തായാലും ആളുകൾ അദ്ദേഹത്തെ വിമർശിക്കും. അത് ടീമിനും അദ്ദേഹത്തിനും മോശം തന്നെയാണെന്നും ടെവസ് കൂട്ടിച്ചേർത്തു. സെപ്റ്റംബർ ഏഴിന് ലോസ് ആഞ്ജലിസിൽ ഗ്വാട്ടിമലയ്ക്കെതിരെയും നാലു ദിവസത്തിനു ശേഷം ന്യൂയോർക്കിൽ കൊളംബിയക്കെതിരെയുമാണ് അർജന്റീനയുടെ അടുത്ത സൗഹൃദമത്സരങ്ങൾ. മറ്റ് രണ്ട് മത്സരങ്ങൾക്കുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ല. നേരത്തെ 2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോടു തോറ്റതിനു പിന്നാലെ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഈ തീരുമാനം റദ്ദാക്കി കളത്തിൽ തിരിച്ചെത്തി. എന്നാൽ മെസ്സിയുടെ നേതൃത്വത്തിൽ റഷ്യൻ ലോകകപ്പിനിറങ്ങിയ അർജന്റീന പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്താകുകയായിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ അർജന്റീന പരിശീലകൻ ജോർജ് സാംപോളിയെ അസോസിയേഷൻ പുറത്താക്കിയിരുന്നു. പകരം താൽക്കാലിക ചുമതലയുള്ള ലയണൽ സ്കലോനിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കും. Content Highlights: will lionel messi skip argentinas international friendlies
from mathrubhumi.latestnews.rssfeed https://ift.tt/2OC6a7e
via
IFTTT
No comments:
Post a Comment