കൊച്ചി: കനത്തമഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ കയറിയ വെള്ളം ഒഴുക്കി കളയാൻ മതിൽ പൊളിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് നാലുദിവസത്തേക്ക് വിമാനത്താവളം അടച്ചിരിക്കുകയാണ്. ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവർത്തിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റൺവേയും പാർക്കിങ് ഒപ്പറേഷൻസ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്. നെടുമ്പാശ്ശേരിയിൽനിന്ന് സർവീസ് നടത്തേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതാദ്യമായല്ല വിമാനത്താവളത്തിന്റെ മതിൽ പൊളിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്. 2013ലും ഉള്ളിൽ കയറിയ വെള്ളം പുറത്തുകളയാൻ വിമാനത്താവളത്തിന്റെ മതിൽ പൊളിച്ചിട്ടുണ്ട്. അകത്തു കയറിയ വെള്ളം ഒഴുക്കി കളയാൻ നെടുമ്പാശ്ശേരി വിമാനത്തിന്റെ മതിൽ പൊളിച്ചു. ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ Read more | നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ചവരെ അടച്ചു content highlights:Wall of cochin airport demolished to release water
from mathrubhumi.latestnews.rssfeed https://ift.tt/2MsmWIt
via
IFTTT
No comments:
Post a Comment