റവന്യൂ മന്ത്രിയുടെ അക്കൗണ്ടിൽനിന്നു പണം തട്ടാൻ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

റവന്യൂ മന്ത്രിയുടെ അക്കൗണ്ടിൽനിന്നു പണം തട്ടാൻ ശ്രമം

തിരുവനന്തപുരം: എ.ടി.എം. കാർഡിന്റെ നമ്പരും പിൻനമ്പരും ചോദിച്ചു പണം തട്ടുന്ന സംഘങ്ങൾ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടാൻ ശ്രമിച്ചു. എ.ടി.എം. പിൻനമ്പരും കാർഡ്നമ്പരും ചോദിച്ച്‌ പലപ്പോഴായി മന്ത്രിയെ ഫോണിൽ വിളിച്ചായിരുന്നു പണം തട്ടാൻ ശ്രമം നടത്തിയത്. ഇതു സംബന്ധിച്ച്‌ മന്ത്രിയുടെ ഓഫീസ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. പോലീസ് സൈബർ വിഭാഗത്തിനു പരാതി കൈമാറിയതായും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി മന്ത്രിയുടെ മൊബൈൽ ഫോണിലേക്കു തട്ടിപ്പുസംഘങ്ങൾ ബാങ്കിൽനിന്നാണെന്നു പറഞ്ഞ്‌ രഹസ്യനമ്പർ ചോദിച്ചു വിളിക്കുന്നതു പതിവായിരുന്നു. ഇന്നലെയും വിളിയെത്തി. മന്ത്രിയുടെ ഫോണാണെന്ന് അറിയിച്ചതോടെ ഫോൺ കട്ടുചെയ്തു. തിരിച്ചുവിളിച്ചിട്ടും ഫോൺ എടുക്കാത്ത സാഹചര്യത്തിലാണ്‌ നമ്പർ പോലീസിനു കൈമാറിയത്. എ.ടി.എം. കാർഡിലെ 16 അക്ക കാർഡ്നമ്പരും പിൻനമ്പരും ചോദിച്ചു മനസ്സിലാക്കി പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്തു വ്യാപകമാണ്. ഇതിനായി പലരേയും ഫോണിൽ വിളിക്കാറുണ്ട്. രഹസ്യ നമ്പർ പറഞ്ഞുകൊടുത്ത പലർക്കും പണം നഷ്ടമായിരുന്നു. ഇത്തരം സംഘങ്ങളാകാം മന്ത്രിയെയും ഫോണിൽ വിളിച്ചതെന്നാണ്‌ പോലീസ് പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2nd3UaV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages