ന്യൂഡൽഹി: ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഇരുചക്രവാഹന ഹെൽമെറ്റുകൾ നിർമിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ക്രിമിനൽ കുറ്റമാക്കി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇന്ത്യൻ ഗുണനിലവാര മാനദണ്ഡമില്ലാത്ത ഹെൽമെറ്റ് നിർമിച്ചാൽ രണ്ടുവർഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് നിർദേശിച്ചിരിക്കുന്നത്.ഇതോടെ യൂറോപ്യൻ, യു.എസ്. ഗുണനിലവാരത്തിലുള്ള ഹെൽമെറ്റ് ഇന്ത്യയിൽ വിൽക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്കും ഇന്ത്യൻ ഗുണനിലവാര മാനദണ്ഡം നിർബന്ധമായി. ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ്) മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന സാക്ഷ്യപ്പെടുത്തലാണ് ഐ.എസ്.ഐ. മുദ്ര.ഇരുചക്രവാഹനം ഓടിക്കുന്നവർ ഐ.എസ്.ഐ. ഗുണനിലവാരമുള്ള ഹെൽമെറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിലവിലെ നിയമം.
from mathrubhumi.latestnews.rssfeed https://ift.tt/2vDLd3V
via
IFTTT
No comments:
Post a Comment