നാലുലക്ഷം കോടിയുടെ യു.എസ്. ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താൻ പദ്ധതിയിട്ട് ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

നാലുലക്ഷം കോടിയുടെ യു.എസ്. ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താൻ പദ്ധതിയിട്ട് ചൈന

ന്യൂയോർക്ക്: 4.11 ലക്ഷം കോടി രൂപയുടെ (6000 കോടി ഡോളർ) യു.എസ്. ഉത്പന്നങ്ങൾക്ക് നികുതി ചുമത്താൻ പദ്ധതിയിട്ട് ചൈന. ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോയാലാണ് തീരുവ ചുമത്തുകയെന്ന് ചൈന വ്യക്തമാക്കി.20,000 കോടി ഡോളറിന്റെ (13.7 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി വർധിപ്പിക്കുന്നത് പരിഗണിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോട് നിർദേശംനൽകി രണ്ടുദിവസത്തിനകമാണ് ചൈനയുടെ ഭീഷണി.അഞ്ച്, 10, 20, 25 ശതമാനം നികുതിയാണ് ചുമത്താൻ ലക്ഷ്യമിടുന്നതെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഫോർ താരിഫ് കമ്മിഷൻ പറഞ്ഞു. ഇറച്ചി, കാപ്പി, ആൾക്കഹോൾ അംശമുള്ള പാനീയങ്ങൾ, ലെതർ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, ധാതുക്കൾ, മര ഉത്പന്നങ്ങൾ, ഫർണിച്ചർ തുടങ്ങിയ 5,207 യു.എസ്. ഉത്പന്നങ്ങൾക്കാണ് നികുതി ചുമത്തുക.


from mathrubhumi.latestnews.rssfeed https://ift.tt/2nbbcfe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages