കടുത്തുരുത്തി: അപൂർവ രക്തഗ്രൂപ്പിൽപ്പെട്ട ഭവാനിയമ്മയ്ക്ക് അതേ രക്തം നൽകാൻ ആളെത്തി. ഇതോടെ ഇവർക്ക് ഇടുപ്പെല്ലിന്റെ പരിക്കിന് ശസ്ത്രക്രിയ നടത്താനായി. മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിലാണ് സംഭവം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് കുറുമുള്ളൂർ പൂവനിൽക്കുന്നതിൽ ഭവാനിയമ്മ(88) യെ ജൂലായ് 28-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായിരുന്നു. ഇതിനായി രക്തം പരിശോധിച്ചപ്പോൾ, ഒ പോസിറ്റീവ് വിഭാഗത്തിൽപ്പെട്ട ബോംബെ ഗ്രൂപ്പാണ് ഭവാനിയമ്മയ്ക്കെന്ന് കണ്ടെത്തി. ഭവാനിയമ്മയ്ക്ക് ചികിത്സ തേടേണ്ട യാതൊരു അസുഖങ്ങളും മുമ്പ് ഉണ്ടാകാത്തതിനാൽ രക്തം പരിശോധിച്ചിരുന്നില്ലെന്ന് മകൾ ജയശ്രീ പറഞ്ഞു. ഇതേ വിഭാഗത്തിൽപ്പെട്ട രക്തദാതാക്കളെ കണ്ടെത്തുന്നതിന് ഏറെ തിരയേണ്ടിവന്നു. തൊടുപുഴ ഐ.എം.എ.യുടെ സഹായത്തോടെയാണ് കോതമംഗലം സ്വദേശിയായ കോട്ടപടി പാറയ്ക്കൽ പി.കെ.സന്തോഷിനെ(42) കണ്ടെത്തിയത്. സന്തോഷ് കോട്ടപടിയിലെ ഓട്ടോ ഡ്രൈവറാണ്. ഇതിനുമുമ്പ് സന്തോഷ് ബോംബെ ഗ്രൂപ്പിൽപ്പെട്ട ആറുപേർക്ക് പല സമയങ്ങളിലായി രക്തം കൊടുത്തിട്ടുണ്ട്. ഭാര്യ: ദീപ. മക്കൾ: സന്ദീപ്, സഞ്ചു. കുറുമുള്ളൂർ പൂവനിൽക്കുന്നതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യയാണ് ഭവാനിയമ്മ. ശസ്ത്രക്രിയയെ തുടർന്ന് സുഖംപ്രാപിച്ച ഭവാനിയമ്മ ശനിയാഴ്ച ആശുപത്രി വിട്ടു. ഈ രക്തം 40 ലക്ഷം പേരിൽ ഒരാൾക്ക് ലോകത്തിൽ 40 ലക്ഷം പേരിൽ ഒരാൾക്ക് കാണുന്നതാണ് ഈ ഗ്രൂപ്പിൽപ്പെട്ട രക്തം. മുംബൈയിലെ ഒരു റെയിൽവേ തൊഴിലാളിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയതെന്ന് ഭവാനിയമ്മയെ ചികിത്സിച്ച ഓർത്തോപീഡിക് സർജൻ ഡോ. ജോർജി ജെ. കുരുവിള പറഞ്ഞു. ഇവരുടെ രക്തം ആർക്ക് വേണമെങ്കിലും സ്വീകരിക്കാം. എന്നാൽ ഇവർക്ക് ഇതേ ഗ്രൂപ്പിലുള്ളത് മാത്രമേ സ്വീകരിക്കാനാവൂ.
from mathrubhumi.latestnews.rssfeed https://ift.tt/2MhsNNj
via
IFTTT
No comments:
Post a Comment