ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധു ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധു ഫൈനലില്‍

നാൻജിങ്: തുടർച്ചയായ രണ്ടാം വട്ടം ഇന്ത്യൻ താരം പി.വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. സെമിയിൽ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. സ്കോർ: 21-16, 24-22. നിലവിലെ റണ്ണറപ്പായ സിന്ധു, നാളെ നടക്കുന്ന ഫൈനലിൽ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. റിയോ ഒളിമ്പിക്സ് ഫൈനലിന്റെ ആവർത്തനമാകും നാളെ നടക്കാൻ പോകുന്ന സിന്ധു-മാരിൻ ഫൈനൽ. 2016 റിയോ ഒളിമ്പിക്സിൽ സിന്ധുവിനെ തോൽപ്പിച്ചാണ് മാരിൻ സ്വർണ മെഡൽ നേടിയത്. TOTAL BWF World Championships 2018 | Badminton WS - QF - Highlights #TOTALBADMINTON #TOTALBWFWC2018 pic.twitter.com/xEU8o9OAJB — BWF (@bwfmedia) 3 August 2018 ക്വാർട്ടറിൽ ഇന്ത്യയുടെ സൈന നേവാളിനെ തോൽപ്പിച്ചത് കരോലിന മാരിനാണ്. സെമിയിൽ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനൽ പ്രവേശനം. യെമാഗുചിയിൽ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമിൽ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ യെമാഗുചിക്ക് സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാം ഗെയിം എത്തിയപ്പോൾ ജപ്പാൻ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തിൽ നാലു പോയിന്റ് ലീഡിലേക്കെത്താനും അവർക്കായി. എന്നാൽ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവിൽ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്കോർ: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്. Heres that fantastic moment PV Sindhu won to reach the finals. The last couple of points had been harrowing with some amazing rallies. The relief on @Pvsindhu1s face says it all.@BAI_Media | 🎥: BWFMedia pic.twitter.com/tOBcGswNMr — The Bridge (@TheBridge_IN) August 4, 2018 Content Highlights: badminton world championship pv sindhu in finals


from mathrubhumi.latestnews.rssfeed https://ift.tt/2MhVtGh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages