മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ലെന്ന് സൂചന; അവലോകനയോഗം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ലെന്ന് സൂചന; അവലോകനയോഗം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല

ആലപ്പുഴ: വെള്ളപ്പൊക്കമുണ്ടായ കുട്ടനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച സന്ദർശനം നടത്തില്ലെന്ന് സൂചന. രാവിലെ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ അവലോകയോഗം നടക്കും. ഈ യോഗം മാത്രമാണ് മൂൻകൂട്ടി തയ്യാറാക്കിയിട്ടുള്ള മുഖ്യമന്ത്രിയുടെ പരിപാടിയിലുള്ളത്. മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദർശനം സംബന്ധിച്ച യാതൊരു വിവരവും ജില്ലാ ഭരണകൂടത്തിനോ പോലീസിനോ ലഭിച്ചിട്ടില്ല. രാവിലെ 10ന് എത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിനു ശേഷം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. ഞായറാഴ്ച വൈകീട്ട് ആറിനാണ് രാഷ്ട്രപതി എത്തുന്നത്. അതിനിടെ, ആലപ്പുഴയിൽ നടക്കുന്ന അവലോകന യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. Content Highlights:CM Pinarayi Vijayan will not visit Kuttanad on Sunday


from mathrubhumi.latestnews.rssfeed https://ift.tt/2Oc84vf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages