പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചു. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെവരെയുള്ള 35000ലേറെ പോലീസുകാരാണ് നിലവിൽ രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. വനിതാ കമാൻഡോകൾ, വിവിധ സായുധസേന ബറ്റാലിയനുകൾ, ആർ.ആർ.ആർ.എഫ് തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ചാണ് കേരള പോലീസിന്റെ ദൗത്യങ്ങൾ പുരോഗമിക്കുന്നത്. വിവിധ പോലീസ് ട്രെയിനിങ് കോളേജുകൾ, കേരള പോലീസ് അക്കാദമി, എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനികളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കോസ്റ്റൽ പോലീസിന്റെ 258 ബോട്ടുകൾ നിലവിൽ ദൗത്യത്തിൽ പങ്കെടുക്കുന്നു. ഇതിനുപുറമേ സ്വകാര്യബോട്ടുകളും ഉപയോഗിക്കുന്നു. കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാൻ കഴിയാത്തവർക്ക് അടിയന്തരസഹായത്തിന് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: ഡിഐജി, എ പി ബറ്റാലിയൻ - 9497998999 കമാൻഡന്റ് കെ.എ.പി. 3 9497996967 ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട 9497996983 ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ 9497996978 ഡിവൈ.എസ്.പി. സ്പെഷ്യൽ ബ്രാഞ്ച് 9497990083 ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്മെന്റ് 9497981247 ജില്ലാ പോലീസ് മേധാവിഎറണാകുളം റൂറൽ 9497996979 (ആലുവ) ഡിവൈ.എസ്.പി. സ്പെഷ്യൽ ബ്രാഞ്ച് 9497990073 സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ സംരക്ഷണത്തിനും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ബന്ധം തകരാറിലായ സ്ഥലങ്ങളിൽ ആവശ്യമുള്ള ബോട്ടുകൾക്കൊപ്പം പോലീസിന്റെ വയർലെസ് സെറ്റും അതു കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കൾ പോലീസ് മുഖേന കൈമാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരം സാധനങ്ങൾ പായ്ക്ക് ചെയ്ത് പോലീസ് സ്റ്റേഷനിലോ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലോ ഏൽപ്പിക്കാം. എല്ലാ ജില്ലകളിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OIk47H
via
IFTTT
No comments:
Post a Comment