കോഴിക്കോട്: കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ടെലികോം കമ്പനികൾ സൗജന്യ സേവനം നൽകുന്നു. ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വൊഡാഫോൺ, ഐഡിയ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നൽകുന്നത്. 20 മിനുട്ട് സൗജന്യ കോളുകളാണ് ബിഎസ്എൻഎൽ ഓഫർ ചെയ്തിട്ടുള്ളത്. എല്ലാദിവസവും ബിഎസ്എൻ നമ്പറുകളിലേയ്ക്കും മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും 20 മിനുട്ട് സൗജന്യമായി വിളിക്കാം. ഏഴു ദിവസത്തേയ്ക്ക് സൗജന്യ ഡാറ്റയും എസ്എംഎസ് സേവനവും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പത്തുരൂപയുടെ ടോക് ടൈമാണ് ഐഡിയ സൗജന്യമായി നൽകുന്നത്. ഇതിനായി *150*150# ഡയൽചെയ്യണം. ഒരു ജി.ബി സൗജന്യ ഡാറ്റയും ഐഡിയ നൽകുന്നുണ്ട്. ഏഴ് ദിവസമാണ് സൗജന്യ ഡാറ്റയുടെ കാലാവധി. പരിധിയില്ലാത്ത കോളുകളും ഡാറ്റ ഉപയോഗവുമാണ് സൗജന്യമായി ജിയോ നൽകുന്നത്. ഇതിന്റെ കാലാവധി ഒരാഴ്ചയാണ്. വൊഡാഫോൺ 30 രൂപയുടെ സൗജന്യ സംസാര സമയവും ഒരു ജി.ബി സൗജന്യ ഡാറ്റയുമാണ് നൽകുന്നത്. സേവനം ലഭിക്കുന്നതിന് 144 ലേയ്ക്ക് CREDIT എന്ന് എസ്എംഎസ് അയയ്ക്കുകയോ *130*1# ഡയൽ ചെയ്യുകയോ വേണം. എയർടെൽ 30 രൂപയുടെ ടോക് ടൈം സൗജന്യമായി നൽകും. ഇതോടൊപ്പം ഒരു ജി.ബിയുടെ ഡാറ്റയും സൗജന്യമാണ്. ഏഴ് ദിവസമാണ് കാലാവധി.
from mathrubhumi.latestnews.rssfeed https://ift.tt/2OF7QwO
via
IFTTT
No comments:
Post a Comment