പന്തളം: അച്ചൻകോവിലാർ കരകവിഞ്ഞൊഴുകിയതോടെ പന്തളത്ത് വൻതോതിൽ വെള്ളപ്പൊക്കം. നഗരം പൂർണമായും വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നു. എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചയോടെയാണ് പന്തളം നഗരത്തിൽപെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങൾ പൊടുന്നനെ വെള്ളത്തിനടിയിലാവുകയായിരുന്നു. പുഴയ്ക്കു സമാനമായ രീതിയിൽ ശക്തമായ ഒഴുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. നിരവധി പേർ വീടുകളിൽ അകപ്പെട്ടിട്ടുണ്ട്. കടകൾ തുറക്കാനാകുന്നില്ല. റോഡുകൾ പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പന്തളം നഗരവും പരിസരവും വെള്ളത്തിനടിയിലായതോടെ എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കടുത്ത പ്രളയം നേരിടുന്ന പത്തനംതിട്ടയിലേക്ക് ബോട്ടുകളും മറ്റു സഹായങ്ങളും എത്തിക്കുന്നതിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2PgYjgl
via
IFTTT
No comments:
Post a Comment