പാക് ഗായിക ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

പാക് ഗായിക ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു

പാകിസ്താനിനടിയും ഗായികയുമായ രേഷ്മ വീട്ടിൽവച്ച് വെടിയേറ്റ് മരിച്ചു. പേഷ്​വാറിലെ ഹക്കീമാബാദിലാണ് സംഭവം. ഭർത്താവ് തന്നെയാണ് രേഷ്മയെ വെടിവച്ചതെന്ന് സംശയിക്കുന്നു.ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. സംഭവത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.ഭർത്താവ് വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ രേഷ്മയുമായി വഴക്കിട്ടശേഷം വെടിയുതിർക്കുകയായിരുന്നുവെന്നാണ് ജിയോ ടിവി റിപ്പോർട്ട് ചെയ്തത്. ഹക്കീമാബാദിലെസഹോദരന്റെ വീട്ടിലായിരുന്നു രേഷ്മ താമസിച്ചുവന്നിരുന്നത്.ഇവിടെവച്ചാണ് അക്രമമുണ്ടായത്. സമീപകാലത്ത്പാകിസ്താനിലെ ഖൈബർ പഖ്​തുഖ്വ പ്രവിശ്യയിലെ അക്രമങ്ങളിൽ കൊല്ലപ്പെടുന്ന പതിനഞ്ചാമത്തെ കലാകാരിയാണ് രേഷ്മ. ഫെബ്രുവരി മൂന്നിന് നടന്ന സമാനമായ ഒരുസംഭവത്തിൽ നാടകനടി സുൻബുൽ കൊല്ലപ്പെട്ടിരുന്നു. പാർട്ടിക്ക് കൂടെ പോകാൻ വിസ്സമ്മതിച്ചതിനാലാണ് സുൻബിള്ളിനും മരണത്തിനു കീഴടങ്ങേണ്ടി വന്നത്. ഖൈബർ പഖ്​തുഖ്വ പ്രവിശ്യയിൽ പ്രസിദ്ധമായ പാഷ്ടൊ സംഗീതരംഗത്തെ അറിയപ്പെടുന്ന താരമാണ് രേഷ്മ. പാഷ്ടൊ സംഗീതത്തിനു പുറമെ സൊബാൽ ഗോലുന എന്ന പാകിസ്താനിനാടകത്തിലും രേഷ്മ അഭിനയിച്ചിട്ടുണ്ട്. Content Highlights:Pakisthani singer and actress Reshma found dead Pashto singer Khyber Pakhtunkhwa


from mathrubhumi.latestnews.rssfeed https://ift.tt/2vVfF9X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages