തൃശ്ശൂരിലെ കോള്‍ മേഖലയില്‍ വെള്ളമുയരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

തൃശ്ശൂരിലെ കോള്‍ മേഖലയില്‍ വെള്ളമുയരുന്നു

തൃശ്ശൂർ: ജില്ലയിൽ മഴ കുറഞ്ഞെങ്കിലുംരക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി തൃശ്ശൂരിലെ കോൾ മേഖലയിൽ വെള്ളം ഉയരുന്നു. എരമാവ്,കാഞ്ഞാണി മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകി. ഈ മേഖലയിൽ നിരവധി വീടുകൾ ഇതിനോടകം തന്നെ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. അതേസമയം ചാലക്കുടി നഗരത്തിലെ വെള്ളം ഇറങ്ങിത്തുടങ്ങി. റോഡ് ഗതാഗതം ഒരു ഭാഗത്തേക്ക് പുന:സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഹെലികോപ്ടറുകളുടെയും ബോട്ടുകളുടെയും സഹായത്താൽ രാവിലെ ആറുമണിക്ക് ആരംഭിച്ച രക്ഷാ പ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഉൾനാടൻ പ്രദേശങ്ങളിൽ ഇപ്പോഴും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തൃശ്ശൂർ ഭാഗത്ത് വ്യേമസേന ആകാശനിരീക്ഷണം നടത്തുന്നുണ്ട്.വെള്ളം ഉയരുന്നഭാഗങ്ങളിൽ നിന്നും ജനങ്ങൾ സുരക്ഷിത ഭാഗങ്ങളിലേക്ക് എത്രയും വേഗം മാറണമെന്ന് അധികൃതർ അറിയിച്ചു. മൂവായിരത്തിലധികം പേരാണ് തൃശ്ശൂർ ജില്ലയിലെ വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. contenthighlight:Thrissur Kole Wetlands flood affected


from mathrubhumi.latestnews.rssfeed https://ift.tt/2waPgVO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages