തിരുവനന്തപുരം: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബർ ഡോം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐ.ജി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തുൾപ്പെടെയുള്ള പ്രചാരണം നടത്തിയവർക്കെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ. ജി അറിയിച്ചു. ഭീതിപരത്തുന്ന രീതിയിൽ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫെയ്സ് ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കംചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2nLQpiL
via
IFTTT
No comments:
Post a Comment