മുംബൈ: കേരളത്തിൽ ഇപ്പോഴുണ്ടായ പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഉണ്ടാവുമായിരുന്നജനകീയമായ പാരസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതൽ ലളിതമാക്കുമെന്നും ഗാഡ്ഗിൽ വ്യക്തമാക്കി. കേരളത്തിലെ കാര്യങ്ങൾ ആശങ്കാജനകമാണ്. വലിയ പേമാരിയാണ് കേരളത്തിൽ ഉണ്ടാവുന്നത്. എന്നാൽ ഇത് കാലവർഷത്തിൽ നിന്നുണ്ടായ മനുഷ്യനിർമിത ദുരന്തമാണ്. മഴ പെയ്യുന്നത് മാത്രമല്ല ഇതിന് കാരണം. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ്. വിശദമായ നിർദേശങ്ങൾ ഞങ്ങൾ നൽകിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ശുപാർശ. എന്നാൽ ഒന്നും നടപ്പായില്ല. ഗാഡ്ഗിൽ പറയുന്നു. റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ ദുരന്തം ഉണ്ടാവില്ലായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി തീർച്ചയായും കുറയ്ക്കാമായിരുന്നു. ഇക്കാലത്തിനിടയിൽ കയ്യേറ്റം കുത്തനെ വർധിച്ചു. ജലാശയങ്ങളും ഭൂഗർഭജലം സംരക്ഷിക്കേണ്ട തണ്ണീർത്തടങ്ങളും കയ്യേറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് ഗുരുതരമായി മാറി. മണ്ണിടിച്ചിലിന് പാറമടകൾ കാരണമായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും സാമ്പത്തിക താൽപര്യത്തിനായി കൈകോർത്തു. അവരാണ് യഥാർത്ഥ ഉത്തരവാദികൾ. സർക്കാരാണ് ഉത്തരവാദിയെന്ന് ലളിതമായി പറയാനാകില്ല. സ്ഥാപിത താൽപര്യങ്ങൾ ഉള്ളവർ ഒന്നിച്ചു. അവരാണ് ഈ ദുരന്തത്തിന് കാരണക്കാർ. ജനങ്ങൾ ഇക്കാര്യം പരിശോധിക്കണം. ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള രാജ്യങ്ങൾ സാമ്പത്തികമായി പോലും വികസിച്ചിട്ടുണ്ട്. ജനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണം നടക്കുന്നില്ല. ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MEtfWd
via
IFTTT
No comments:
Post a Comment