ലോർഡ്സ്: ക്രിക്കറ്റിന്റെ മക്കയിൽ മഴമാറി നിന്നപ്പോൾ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ. ഇന്ത്യൻ ബാറ്റിങ് നിര കളിമറന്ന പിച്ചിൽ സെഞ്ച്വറി നേടിയ ക്രിസ് വോക്സും 93 റൺസെടുത്ത ജോണി ബെയർസ്റ്റോവും ചേർന്നാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. മൂന്നാം ദിനം വെളിച്ചക്കുറവു മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ 6 വിക്കറ്റിന് 357 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനിപ്പോൾ 250 റൺസ് ലീഡുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടിയ ക്രിസ് വോക്സ് 120 റൺസോടെ ക്രീസിലുണ്ട്. വോക്സിന് പങ്കാളിയായി 22 റൺസെടുത്ത സാം കറനും. ഇന്ന് മൂന്നുറിനപ്പുറം ലീഡ് നേടിയ ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ പദ്ധതി. അപാരമായ സ്വിങ് ലഭിക്കുന്ന പിച്ചിൽ ഇംഗ്ലണ്ട് ബൗളർമാർ ഉയർത്തുന്ന വെല്ലുവിളി ഇന്ത്യ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം. ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 131 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്, എന്നാൽആറാം വിക്കറ്റിൽ ഒത്തുചേർന്ന വോക്സ്-ബെയർസ്റ്റോ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. ഇരുവരും 189 റൺസാണ് സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തത്. 129 പന്തിൽ നിന്നായിരുന്നു വോക്സ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ ബെയർസ്റ്റോവും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ ഏഴു റൺസകലെ വെച്ച് ഹാർദിക് പാണ്ഡ്യ ബെയർസ്റ്റോവിനെ പുറത്താക്കി. ഇന്ത്യക്കായി ഷമി മൂന്നു വിക്കറ്റും പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം ജെയിംസ് ആൻഡേഴ്സണും ക്രിസ് വോക്സും നിറഞ്ഞാടിയ പിച്ചിൽ പക്ഷേ മൂന്നാംദിനം ഇന്ത്യൻ പേസർമാർക്ക് വേണ്ടത്ര പിന്തുണകിട്ടിയില്ല. എങ്കിലും ഇംഗ്ലണ്ടിനെ 4/89 എന്ന നിലയിലെത്തിക്കാൻ ഇന്ത്യയ്ക്കായിരുന്നു. എട്ടാം ഓവറിൽ ഇംഗ്ലണ്ട് ഓപ്പണർ കീറ്റൻ ജെന്നിങ്ങിസിനെ (11) പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നൽകി. പിന്നാലെ അലസ്റ്റർ കുക്കിനെ (21) ഇഷാന്ത് മടക്കി. ഉമേഷ് യാദവിനെ മാറ്റി കുൽദീപ് യാദവിനെ കളിപ്പിക്കാനുള്ള തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതാണ് ലോർഡ്സിൽ കണ്ടത്. ഒൻപത് ഓവർ മാത്രമെറിഞ്ഞ കുൽദീപിന് വിക്കറ്റൊന്നും ലഭിച്ചില്ല. Content Highlights: india vs england,chris woakes
from mathrubhumi.latestnews.rssfeed https://ift.tt/2KIul1j
via
IFTTT
No comments:
Post a Comment