വിഖ്യാത സാഹിത്യകാരന്‍ വി എസ് നയ്പാള്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

വിഖ്യാത സാഹിത്യകാരന്‍ വി എസ് നയ്പാള്‍ അന്തരിച്ചു

ലണ്ടൻ: വിഖ്യാത സാഹിത്യകാരനും നൊബേൽ സമ്മാന ജേതാവുമായ വി എസ് നയ്പാൾ(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്.1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലാണ്നയ്പാളിന്റെ ജനനം. 1957ൽ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സർ പ്രസിദ്ധീകരിച്ചു. 2001ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായി.ട്രിനിഡാഡിലായിരുന്നു ജനനമെങ്കിലും ജീവിതത്തിന്റെ ഏറിയഭാഗവും അദ്ദേഹം ചിലവഴിച്ചത് ഇംഗ്ലണ്ടിലായിരുന്നു. വിദ്യാധർ സൂരജ്പ്രസാദ് നയ്പാൾ എന്നാണ് പൂർണനാമം. ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ചാഗുവാനാസിലാണ് ജനനം. പതിനെട്ടാമത്തെ വയസ്സിൽ ഉപരിപഠനാർഥം നയ്പോൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. Read more... ഇന്ത്യയിൽ ഞാൻ മുഖം നഷ്ടപ്പെട്ടവനായി: വി.എസ്. നയ്പാൾ ദ എനിമ ഓഫ് അറൈവൽ, മിഗേൽ സ്ട്രീറ്റ്, എ ഹൗസ് ഫോർ മിസ്റ്റർ ബിസ്വാസ്, ദ മിമിക് മെൻ, എ ബെൻഡ് ഇൻ ദ റിവർ തുടങ്ങിയവയാണ് കഥാവിഭാഗത്തിലുള്ള പ്രധാന രചനകൾ. ദ മിഡിൽ പാസേജ്: ഇംപ്രഷൻ ഓഫ് ഫൈവ് സൊസൈറ്റീസ്- ബ്രിട്ടീഷ്, ഫ്രഞ്ച് ആൻഡ് ഡച്ച് ഇൻ ദ വെസ്റ്റ് ഇൻഡീസ് ആൻഡ് സൗത്ത് അമേരിക്ക, ആൻ ഏരിയ ഓഫ് ഡാർക്ക്നെസ്, ദ ലോസ് ഓഫ് എൽ ഡൊറാഡോ തുടങ്ങിയവയാണ് കഥേതര വിഭാഗത്തിലെ പ്രധാന രചനകൾ. 1971 ൽ ബുക്കർ പുരസ്കാരത്തിന് അർഹനായി. content highlights:Nobel Prize-winning author V.S. Naipaul dies


from mathrubhumi.latestnews.rssfeed https://ift.tt/2w3f5qu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages