പാൻസരെ, ദാഭോൽക്കർ, ഗൗരി ലങ്കേഷ്, കലബുർഗി: എല്ലാ കൊലപാതകത്തിനു പിന്നിലും സനാതൻ സൻസ്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

പാൻസരെ, ദാഭോൽക്കർ, ഗൗരി ലങ്കേഷ്, കലബുർഗി: എല്ലാ കൊലപാതകത്തിനു പിന്നിലും സനാതൻ സൻസ്ത

മുംബൈ: യുക്തിവാദി നേതാക്കളായ നരേന്ദ്ര ദാഭോൽക്കർ, കലബുർഗി, കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പാൻസരെ, എഴുത്തുകാരിയും പത്രാധിപയുമായ ഗൗരി ലങ്കേഷ് എന്നിവരുടെ കൊലയ്ക്കുപിന്നിൽ സനാതൻ സൻസ്ത എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയാണെന്ന് സി.ബി.ഐ.ദാഭോൽക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സച്ചിൻ പ്രകാശ് റാവു അന്തുരെയെ 18-ന് പുണെയിൽ അറസ്റ്റുചെയ്തിരുന്നു. ഇയാളെയും പുണെ യെർവാദ ജയിലിലുള്ള വീരേന്ദ്രസിങ് താവ്‌ഡെയെയും സി.ബി.ഐ. വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിൽനിന്നാണ് നാലുപേരെയും വധിച്ചതിനുപിന്നിൽ സനാതൻ സൻസ്തയാണെന്ന് വ്യക്തമായത്. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കർണാടകയിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) കസ്റ്റഡിയിലുള്ള അമോൽ കാലെയും യെർവാദ ജയിലിലുള്ള വീരേന്ദ്ര സിങ് താവ്‌ഡെയുമാണ് എല്ലാ കൊലയും ആസൂത്രണം ചെയ്തതെന്ന് സി.ബി.ഐ. പറഞ്ഞു. അമോൽ കാലെയെ വിട്ടുകിട്ടാൻ സി.ബി.ഐ. ശ്രമിക്കുന്നുണ്ട്.നല്ലസൊപ്പാരയിൽ രണ്ടാഴ്ചമുമ്പ് സനാതൻ സൻസ്തയുടെ വൈഭവ് റാവുത്തിനെയും വേറെ രണ്ടുപേരെയും മഹാരാഷ്ട്ര ഭീകരവിരുദ്ധസേന കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സച്ചിൻ പ്രകാശ് റാവു അന്തുരെ കസ്റ്റഡിയിലാവുന്നത്.ശരദ് കലാസ്‌കർ, സച്ചിൻ പ്രകാശ് റാവു അന്തുരെ എന്നിവർ ചേർന്നാണ് ദാഭോൽക്കറെ വെടിവെച്ചുകൊന്നത്. പുണെയിലെ ഓംകേശ്വർ പാലത്തിനു സമീപത്തുവെച്ചാണ് കൊന്നത്. ശരദ് കലാസ്കർ ദാഭോൽക്കറുടെ പിന്നിലെത്തി നാടൻ തോക്കുകൊണ്ട് ചെവിയുടെ ഭാഗത്ത് ആദ്യത്തെ വെടിയുതിർത്തു, പിന്നീട് നെറ്റിയിലും വെടിവെച്ചു. ഇതിനുശേഷമാണ് സച്ചിൻ പ്രാകാശ് റാവു അന്തുരെ വെടിയുതിർക്കുന്നതെന്നും സി.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു.ഔറംഗബാദിൽനിന്ന് വെടിവെപ്പിൽ പരിശീലനം നേടിയ ഇവർ കൃത്യത്തിനുമുമ്പ് പരിസരത്തെപ്പറ്റി വിശദമായി പഠിച്ചിരുന്നു. സി.സി.ടി.വി.യിൽപ്പെടാതെ രക്ഷപ്പെടാനും വസ്ത്രങ്ങൾ മാറാനും ഏതു വാഹനത്തിൽ രക്ഷപ്പെടണമെന്നും നിശ്ചയിച്ചിരുന്നു. ഇവർ ഉപയോഗിച്ച ഹീറോ ഹോണ്ട സ്‌പ്ലെൻഡർ ബൈക്ക് പിന്നീട് അമോൽ ഷോപ്പിങ് കോംപ്ലക്സിൽനിന്നു മാറ്റിയത് സനാതൻ സൻസ്ത പ്രവർത്തകരാണ്.കർണാടക എസ്.ഐ.ടി.യുടെ കസ്റ്റഡിയിലുള്ള അമോൽ കാലെയുടെ ഡയറി കണ്ടെത്തിയിരുന്നു. കോഡ് രീതിയിലാണ് അതിൽ എഴുതിയിട്ടുള്ളത്. കൊല്ലാനുള്ള അഞ്ചുപേരുടെ വിവരവും അങ്ങനെയാണ്. അതിൽ എസ്.പി. സി.ബി.ഐ.യെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വീരേന്ദ്ര താവ്‌ഡെയെ അറസ്റ്റുചെയ്ത സി.ബി.ഐ. എസ്.പി. നന്ദകുമാറിനെയാണോ ഉദ്ദേശിക്കുന്നതെന്ന്‌ സംശയമുണ്ട്. സനാതൻ സൻസ്തയുടെ ഹിറ്റ് ലിസ്റ്റിലുള്ള ആളാണ് നന്ദകുമാർ.


from mathrubhumi.latestnews.rssfeed https://ift.tt/2nWy4iT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages