വിനോദയാത്രയ്ക്ക് എത്തിയപ്പോള്‍ മൊബൈല്‍ ഫോണുമായി തിരക്കിലായിരുന്ന പിതാവിനോട് മകള്‍ ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ബോട്ടില്‍ ഇരിക്കുമ്പോള്‍ പിതാവനിനെ പലപ്രാവശ്യം മകള്‍ വിളിക്കുന്നുണ്ട് എന്നാല്‍ കാര്യമായി ശ്രദ്ധിക്കാതെ പിതാവ് വണ്ടും ഫോണ്‍ സംഭാഷണം തുടര്‍ന്നപ്പോള്‍ മകള്‍ ഫോണ്‍ പിടിച്ചുവാങ്ങി കടലില്‍ എറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
റാപ് ഗായകന്‍ തിമാത്തിയുടെ ഫോണാണ് മകള്‍ കടലില്‍ എറിഞ്ഞത്. പലപ്രാവശ്യം തിമാത്തിയുടെ ശ്രദ്ധ തിരിക്കാന്‍ മകള്‍ അലീസ ശ്രമിക്കുന്നുണ്ട് എന്നാല്‍ ഇത് സാധിക്കാതെ വന്നതോടെ കുട്ടി ഫോണ്‍ വാങ്ങി കടലില്‍ എറിയുകയായിരുന്നു. ഇത് കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് തിമാത്തി ചെയ്തത്. ഇതിന്റ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
എന്നാല്‍ സംഭവം യാധാര്‍ത്ഥമല്ലെന്നും സൃഷ്ടിച്ചെടുത്തതുമാണെന്ന് പലരും ആരോപണം ഉയര്‍ത്തുന്നുണ്ട്. അതേസമയം കുട്ടിയെ നടുക്കടലില്‍ ബോട്ടില്‍ ഇരുന്നിട്ടും ശ്രദ്ധിക്കാത്തതിന് തിമാത്തിക്കെതിരെയും ആരോപണം ഉയരുന്നുണ്ട്. കുട്ടിക്ക് ബഹുമാനം ഇല്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
റാപ് ഗായകനായ തിമാത്തി ഒരു ബിസിനസുകാരന്‍ കൂടിയാണ്. ക്ലോത്തിംഗ് ലൈന്‍, റെസ്റ്ററന്റ്, ടാറ്റൂ ഷോപ്പ് എന്നിവ തിമാത്തി നടത്തുന്നുണ്ട്.
from mangalam.com https://ift.tt/2KLU3SN
via IFTTT
No comments:
Post a Comment