യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....; പുതിയ ട്രെയിന്‍ സമയം നാളെ മുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....; പുതിയ ട്രെയിന്‍ സമയം നാളെ മുതല്‍

പാലക്കാട് : എറണാകുളം ടൗണ്‍ സ്‌റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളാ എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയും ചില ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും പുതിയ ട്രെയിന്‍ സമയക്രമം തയ്യാറായി. നാളെ മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.

എറണാകുളം ജങ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണ് കേരളയുടെ സര്‍വീസ് സ്ഥിരമാക്കിയതെന്ന് റെയില്‍വേ വിശദീകരിക്കുന്നു. നിലമ്പൂര്‍-എറണാകുളം, കോട്ടയം-എറണാകുളം ട്രെയിനുകള്‍ കൂട്ടിച്ചേര്‍ത്ത് നിലമ്പൂര്‍-കോട്ടയം സര്‍വീസാക്കുന്നതാണ് മറ്റൊരു തീരുമാനം. ഇത് എറണാകുളം ജങ്ഷനില്‍ പോകാതെ ടൗണ്‍ സ്‌റ്റേഷനില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോകും. ചെന്നൈ-ആലപ്പുഴ, കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസുകളുടെ വേഗം 10 മിനിട്ട് ഉള്‍പ്പൈടെ മൊത്തം 15 ട്രെയിനുകളുടെ വേഗമാണ് കൂട്ടിയത്.

തിരുവനന്തപുരം-ഗോരഖ്പുര്‍, എറണാകു്‌ളം-ബറൂണി, ആലപ്പുഴ-ധന്‍ബാദ്, തിരുവനന്തപുരം-ഇന്‍ഡോര്‍, തിരുവനന്തപുരം-കോര്‍ബ, തിരുവനന്തപുരം-ചെന്നൈ എന്നീ ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തില്‍ 10 മുതല്‍ 25 മിനിട്ടു വരെ മാറ്റമുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച വര്‍ക്കിങ് സമയക്രമത്തില്‍ അവസാന നിമിഷം മാറ്റമുണ്ടാകുമെന്ന ഡിജിഷനുകളുടെ കണക്കുകൂട്ടല്‍ വെറുതെയായി.



from mangalam.com https://ift.tt/2nB1HpZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages