ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിച്ചു, ചൈനയില്‍ കലാകാരന്റെ സ്റ്റുഡിയോ തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിച്ചു, ചൈനയില്‍ കലാകാരന്റെ സ്റ്റുഡിയോ തകര്‍ത്തു

ബെയ്ജിങ്: ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിച്ച കലാകാരന്റെ സ്റ്റുഡിയോ ചൈനീസ് അധികൃതർ തകർത്തു. ഐ വെയ്വെയ്യുടെ ബീജിങിലുള്ള സ്റ്റുഡിയോയാണ് അധികൃതർ തകർത്തത്. സ്റ്റുഡിയോ തകർക്കുന്ന വീഡിയോ ശനിയാഴ്ച വെയ്വെയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയ് വെയ് 2006 മുതൽ ഉപയോഗിച്ചു വരുന്ന സ്റ്റുഡിയോയാണ് തകർത്തത്. 2011ൽ സമാന രീതിയിൽ അദ്ദേഹത്തിന്റെ ഷാങ്ഹായിലുള്ള സ്റ്റുഡിയോ തകർത്തിരുന്നു. സ്റ്റുഡിയോ തകർക്കുന്നതിനു മുൻപ് തനിക്കോ അനുയായികൾക്കോ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് വെയ് വെയ് പറയുന്നു. 2008ൽ ചൈനയിൽ നടന്ന ഒളിമ്പിക്സിന്റെ മുഖ്യവേദിയായിരുന്ന കിളിക്കൂട് സ്റ്റേഡിയം രൂപകൽപ്പന ചെയ്തത് ഐ വെയ്വെയ് ആയിരുന്നു. അന്ന് ചൈനീസ് അധികൃതർക്ക് പ്രിയങ്കരനായിരിരുന്നു ഇദ്ദേഹം. എന്നാൽ ഒളിമ്പിക്സിന് പിന്നാലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ ചൈനീസ് സർക്കാർ വേണ്ട വിധം ഇടപെടാതിരുന്നപ്പോൾ വെയ് വെയ് ദുരിത ബാധിതർക്കു വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം ആക്ടിവിസ്റ്റും വിമതനുമായി മാറി. പിന്നാലെ 2011ൽ നിർമിച്ച ഡോക്യുമെന്ററിയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിച്ച വെയ്വെയ് പിന്നീട് സർക്കാരിന്റെ സ്ഥിരം നോട്ടപ്പുള്ളിയാവുകയായിരുന്നു. വർഷങ്ങളോളം ഇദ്ദേഹത്തിന്റെ പാസ്പോർട്ട് അധികൃതർ കണ്ടുകെട്ടിയിരുന്നു. 2015 ലാണ് പാസ്പോർട്ട് ഇദ്ദേഹത്തിന് തിരികെ നൽകുന്നത്. തുടർന്ന് രാജ്യം വിട്ട വെയ് വെയ് ഇപ്പോൾ ജർമനിയിൽ അഭയം തേടിയിരിക്കുകയാണ്. സ്റ്റുഡിയോ തകർത്തതിനെതിരേ ധാരാളം പേർ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. My Beijing studio since 2006. A post shared by Ai Weiwei (@aiww) on Aug 4, 2018 at 1:02am PDT


from mathrubhumi.latestnews.rssfeed https://ift.tt/2vm7mEB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages