കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർഥിയും ഡിവൈഎഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിലായി. നെട്ടൂരിൽനിന്നെത്തിയ അഞ്ചംഗ സംഘത്തിലെ റെജീബാണു പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തിൽ ഇയാളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കർണാടകയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യേ ട്രെയിനിൽവച്ചാണു റെജീബിനെ പിടികൂടിയത്. റെജീബാണ് മഹാരാജാസ് കോളേജിലേക്ക് ആയുധങ്ങളുമായെത്തിയതിൽ പ്രധാനിയെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ആക്രമണത്തിൽ ഇയാൾ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. കേസിൽ ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 16 ആയി. അഭിമന്യുവിനെ ആക്രമിച്ച സംഘത്തിൽപെട്ട ഒമ്പത് പേരിൽ ആറുപേർ നെട്ടൂരിൽ നിന്നുള്ളവരാണ്. ഒപ്പംതന്നെ പള്ളുരുത്തി, കൊച്ചി സ്വദേശികളായ മുന്നുപേർകൂടിയുണ്ടായിരുന്നു. ഇതിലൊരാളാണ് പിടിയിലായ റെജീബ്. അഭിമന്യുവിനെ കുത്തിയതാരാണെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. റെജീബിനെ ചോദ്യംചെയ്യുന്നതിൽ കൂടി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും. 16 പേരെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് എട്ട് പേരാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/2ne2E7m
via
IFTTT
No comments:
Post a Comment