ഐഎസ്ആര്‍ഒ യുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം നവംബര്‍ 30ന് വിക്ഷേപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഐഎസ്ആര്‍ഒ യുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം നവംബര്‍ 30ന് വിക്ഷേപിക്കും

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആർഒ) നവംബറിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കും. യൂറോപ്യൻ വിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയിൽ നിന്നാണ് 5.7 ടൺ ഭാരമുള്ള ജി സാറ്റ്-11 ഉപഗ്രഹം വിക്ഷേപിക്കുക. വാർത്താവിനിമയരംഗം കൂടുതൽ ശക്തിപ്പെടുത്താൻ ജി സാറ്റ്-11 ന്റെ വിക്ഷേപണം സഹായകമാവും. രാജ്യത്തെ നിലവിലുള്ള ഇന്റർനെറ്റ് സംവിധാനത്തിന്റെ വേഗത കൂട്ടാനും ഈ ഉപഗ്രഹം സഹായിക്കും. മാർച്ച് 29ന് ഐഎസ്ആർഒ വിക്ഷേപിച്ച ജി സാറ്റ്-6എയുടെ നിയന്ത്രണം വൈകാതെ നഷ് ടമായിരുന്നു. ഈ ദൗത്യം പരാജയപ്പെട്ട പശ്ചാത്തലത്തിൽ വിക്ഷേപണത്തിനായി ഏപ്രിലിൽ ഫ്രഞ്ച് ഗയാനയിലെത്തിച്ച ജി സാറ്റ്-11 വിക്ഷേപിക്കാതെ ഫ്രഞ്ച് ഗയാനയിൽ നിന്ന് തിരിച്ചെത്തിക്കുകയായിരുന്നു. വിദഗ്ധ ശാസ്ത്രജ്ഞരുടെ നിർദേശത്തെ തുടർന്നാണ് ഇത് തിരിച്ചെത്തിച്ചത്. തുടർന്ന് ഇലക്ട്രിക് സർക്യൂട്ടിൽ അടക്കം വീണ്ടും പരിശോധന നടത്തി സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന ഉറപ്പ് വരുത്തിയാണ് വീണ്ടും വിക്ഷേപണത്തിനായി ഫ്രഞ്ച് ഗയാനയിലേക്ക് അയക്കുന്നത്. ജി സാറ്റ്-6 ഭ്രമണപഥത്തിലെത്തിയ ശേഷം നിയന്ത്രണം നഷ്ടപ്പെടുകയും സിഗ്നലുകൾ ലഭ്യമാവാതാവുകയും ചെയ്തിരുന്നു. ഇതാണ് ജിസാറ്റ് 11 ന്റെ വിക്ഷേപണം വൈകിച്ചത്. ജി സാറ്റ്-6 ന്റെ ന്യൂനതകൾ ജി സാറ്റ്-11 നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു ഈ നീക്കം. എല്ലാ പരിശോധനകൾക്കുമൊടുവിൽ നവംബർ 30 ന് ഭാരമേറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2AKp6OV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages