മാഡ്രിഡ്: ഇന്ത്യയുടെ അണ്ടർ 20 ഫുട്ബോൾ ടീമിന് ഓർമയിൽ സൂക്ഷിക്കാൻ തങ്കലിപികളിൽ എഴുതിയ ഒരു അവിസ്മരണീയ ജയം. സ്പെയിനിൽ നടന്ന കോർടിഫ് കപ്പ് ഫുട്ബോളിൽ ആറു തവണ ലോക ചാമ്പ്യന്മാരായ അർജന്റീന അണ്ടർ- 20 ടീമിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഇന്ത്യ തോൽപിച്ചത്. അമ്പതാം മിനിറ്റ് മുതൽ പത്തു പേരെയും വച്ച് കളിച്ചാണ് ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കിയത്. നാലാം മിനിറ്റിൽ ദീപക് ടാംഗ്രിയുടെ ഗോളിൽ ഇന്ത്യ തന്നെയാണ് ആദ്യം ലീഡ് നേടിയത്. നിൻതോയ്ൻബാൻഗ മീട്ടിയുടെ കോർണറിൽ നിന്നായിരുന്നു ടാംഗ്രിയുടെ ഗോൾ. അമ്പതാം മിനിറ്റിൽ അങ്കിത് ജാവേദ് ചുവപ്പ് കണ്ട് പുറത്തായെങ്കിലും അറുപത്തിയെട്ടാം മിനിറ്റിൽ അൻവർ അലി ലീഡുയർത്തി. മീട്ടെയുടെ വകയായിരുന്നു ഇത്തവണയും പാസ്. എഴുപത്തിരണ്ടാം മിനിറ്റിൽ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യയെ മറികടക്കാനായില്ല. മിഡ്ഫീൽഡായിരുന്നു ഇന്ത്യയുടെ കരുത്ത്. സുരേഷ് സിങ് വാംഗജാമും ബോറിസ് സിങ്ങും നിരവധി അവസരങ്ങളാണ് ഉണ്ടാക്കിയെടുത്തത്. ജാദവിനെ ലാക്കാക്കിയായിരുന്നു നീക്കങ്ങളെല്ലാം. രണ്ടാം പകുതിയിൽ ഒരു ഗോൾ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ അമർജിത്സിങ് കിയാം നൽകിയ പാസ് അൻവർ അലി ഗോളിലേയ്ക്ക് വഴിതിരിച്ചുവിട്ടെങ്കിലും അർജന്റീന ഗോളി രക്ഷപ്പെടുത്തി. അമ്പത്തിയാം മിനിറ്റിൽ അർജന്റീനയ്ക്ക് ഒരു അവസരം ലഭിച്ചെങ്കിലും ഷോട്ട് ഇന്ത്യൻ ഗോളി പ്രഭുസുകൻ ഗിൽ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇഞ്ചുറി ടൈമിൽ മറ്റൊരു ഷോട്ട് ബാറിന് ഇടിച്ചു മടങ്ങിയതും ഇന്ത്യയ്ക്ക് രക്ഷയായി. ടൂർണമെന്റിൽ നേരത്തെ മൗർഷ്യ, മറിഷ്യാന എന്നിവരോട് തോറ്റ ഇന്ത്യ വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. Content Highlights: india U-20 defeats argentina cotif cup football spain
from mathrubhumi.latestnews.rssfeed https://ift.tt/2OKiaED
via
IFTTT
No comments:
Post a Comment