ഏഷ്യന്‍ ചാമ്പ്യന്മാരെ അട്ടിമറിച്ച് ഇന്ത്യയുടെ യുവനിര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഏഷ്യന്‍ ചാമ്പ്യന്മാരെ അട്ടിമറിച്ച് ഇന്ത്യയുടെ യുവനിര

അമ്മാൻ: ഇന്ത്യയുടെ അണ്ടർ-20 ടീമിന് പിറകെ അണ്ടർ-16 ഫുട്ബോൾ ടീമിനും ചരിത്രം നേട്ടം. ജോർദനിലെ അമ്മാനിൽ നടന്ന WAFF അണ്ടർ-16 ബോയ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മരായ ഇറാക്കിനെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യൻ കുട്ടികളുടെ ജയം. ഇഞ്ചുറി ടൈമിൽ ഭുവനേശ്വറാണ് ഹെഡ്ഡറിലൂടെ ഇന്ത്യയുടെ അവിസ്മരണീയമായ ചരിത്രഗോൾ നേടിയത്. ഇന്ത്യയ്ക്കു തന്നെയായിരുന്നു കളിയിൽ മേൽക്കൈ. എന്നാൽ, ഏഴാം മിനിറ്റിൽ ഗിവ്സണിന് ഒരു അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുകയായിരുന്നു. തുടക്കം മുതൽ തന്നെ ഗിവ്സണും വിക്രമും ഇറാക്കിന്റെ ഗോൾമുഖത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. ഹർപ്രീതും ഗുർകിരതും മികച്ച ഫോമിലായിരുന്നു. നിർഭാഗ്യം കൊണ്ടാണ് ഇന്ത്യയ്ക്ക് പല അവസരങ്ങളും നഷ്ടമായത്. ഒന്നാം പകുതിയിൽ ഗോൾകീപ്പർ രവി നടത്തിയ ഒരു മികവുറ്റ സേവാണ് ഇന്ത്യയെ രക്ഷിച്ചത്. Content Highlights: India U-16 Team Defeats Iraq WAFF U-16 Boys


from mathrubhumi.latestnews.rssfeed https://ift.tt/2vHEtSJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages