നായകനായി മെസ്സിക്ക് വിജയത്തുടക്കം; സ്പാനിഷ് സൂപ്പര്‍കപ്പ് ബാഴ്‌സയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

നായകനായി മെസ്സിക്ക് വിജയത്തുടക്കം; സ്പാനിഷ് സൂപ്പര്‍കപ്പ് ബാഴ്‌സയ്ക്ക്

ടാൻജിയെർ (മൊറോക്കോ): ബാഴ്സലോണയുടെ മുഴുവൻസമയ നായകനായുള്ള ലയണൽ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ബാഴ്സയ്ക്ക് കിരീടം. സ്പാനിഷ് ലാ ലിഗയ്ക്ക് മുന്നോടിയായുള്ള സ്പാനിഷ് സൂപ്പർ കപ്പിൽ മെസിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ബാഴ്സ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ഒൻപതാം മിനിറ്റിൽ പാബ്ലോ സറാബിയയുടെ ഗോളിൽ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സ്പാനിഷ് ഡിഫൻഡർ ജെറാർഡ് പിക്വെ 42-ാം മിനിറ്റിൽ ബാഴ്സയെ ഒപ്പമെത്തിച്ചു. 78-ാം മിനിറ്റിൽ ഔസ്മാനെ ഡെംബെലെ ബാഴ്സയുടെ വിജയഗോൾ നേടി. സ്പാനിഷ് ലീഗ് ജേതാക്കളും കോപ്പ ഡെൽ റെ ജേതാക്കളും തമ്മിലുള്ള വാർഷിക മത്സരമാണ് സ്പാനിഷ് സൂപ്പർ കപ്പ്. കഴിഞ്ഞ സീസണിൽ ഈ രണ്ടു കിരീടങ്ങളും ബാഴ്സ നേടിയതിനാലാണ് സെവിയ്യയ്ക്ക് അവസരം ലഭിച്ചത്. സൂപ്പർ കപ്പ് നേട്ടത്തോടെ ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതൽ കിരീട വിജയങ്ങളെന്ന നേട്ടവും മെസിക്ക് സ്വന്തമായി. ബാഴ്സയ്ക്കൊപ്പം മെസി നേടുന്ന 33-ാം കിരീടമാണിത്. നാലു ചാമ്പ്യൻസ് ലീഗ്, ഒൻപത് ലാ ലിഗ, ആറ് കോപ്പ ഡെൽ റേ എന്നീ കിരീടനേട്ടങ്ങൾ ഉൾപ്പെടെയാണിത്. മിഡ്ഫീൽഡിൽ ബാഴ്സയുടെ വിശ്വസ്തനായിരുന്ന ആന്ദ്രെ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് മെസ്സി ബാഴ്സയുടെ മുഴുവൻസമയ നായകനായത്. മെസി എടുത്ത ഫ്രീകിക്ക് സെവിയ്യ പോസ്റ്റിലിടിച്ച് മടങ്ങിയില്ലായിരുന്നെങ്കിൽ നായകനായുള്ള അരങ്ങേറ്റം ഗോളോടെ അദ്ദേഹത്തിന് ആഘോഷിക്കാമായിരുന്നു. ഇതാദ്യമായാണ് സ്പാനിഷ് സൂപ്പർകപ്പ് പോരാട്ടം സ്പെയിനിനു പുറത്തുവെച്ച് നടക്കുന്നത്. Content Highlights:barcelona, sevilla,spanish super cup


from mathrubhumi.latestnews.rssfeed https://ift.tt/2OxNyoH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages