ടൂറിൻ: യുവന്റസ് ജേഴ്സിയിൽ മാറ്റുതെളിയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എട്ടുമിനിറ്റേ വേണ്ടിവന്നുള്ളു. വരാനിരിക്കുന്ന ഗോളാഘോഷങ്ങൾക്ക് നാന്ദികുറിച്ചുകൊണ്ട് യുവന്റസിനുവേണ്ടി ഇറങ്ങിയ ആദ്യമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എട്ടാം മിനിറ്റിൽ ഗോൾ കണ്ടെത്തി. യുവന്റസ് ബി ടീമിനെതിരായ സൗഹൃദമത്സരത്തിലാണ് ഞായറാഴ്ച ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങിയത്. പത്തുവർഷത്തോളം റയൽ മഡ്രിഡിന്റെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ പോർച്ചുഗീസ് താരം കഴിഞ്ഞമാസം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മാറുകയായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്കിടെയാണ് ക്ലബ്ബ് മാറുന്ന കാര്യം ക്രിസ്റ്റ്യാനോ പ്രഖ്യാപിച്ചത്. ഇറ്റാലിയൻ സീരി എയിൽ ശനിയാഴ്ച ചീവോയ്ക്കെതിരേ യുവന്റസ് സീസണിലെ ആദ്യമത്സരം കളിക്കും. അതിനുമുന്നോടിയായി ഞായറാഴ്ച നടന്ന സൗഹൃദമത്സരം ക്രിസ്റ്റ്യാനോയ്ക്ക് പരിശീലനം മാത്രമായിരുന്നു. കാപെല്ലിനിയും പൗളോ ഡിബാലയും സ്കോർ ചെയ്തതോടെ യുവന്റസ് അനായാസം കളി ജയിച്ചു. Cristiano Ronaldos first Juventus goal ❤ pic.twitter.com/sXnNt6ccZ9 — Zeeshan⁷ (@FinishRonaldo) August 12, 2018 Content Highlights: Cristiano Ronaldo Juventus First Match
from mathrubhumi.latestnews.rssfeed https://ift.tt/2nwfMF5
via
IFTTT
No comments:
Post a Comment