ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള പതിനാറു സംസ്ഥാനങ്ങളിൽ അടുത്ത രണ്ടുദിവസം കനത്ത മഴയ്ക്ക്സാധ്യതയുള്ളതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻ ഡി എം എ). ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിനു സമാന്തരമായ പ്രദേശങ്ങളിലും കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ ഉദ്ധരിച്ച് എൻ ഡി എം എ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കേരളം, തമിഴ്നാട്, കർണാടകയുടെ തീരമേഖല, ആന്ധ്രാപ്രദേശിന്റെ തീരമേഖല, മേഘാലയ, അസ്സം, അരുണാചൽ പ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ബിഹാർ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം, പശ്ചിമ ബെംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളത്. ഏഴുസംസ്ഥാനങ്ങളിലെ മഴക്കെടുതികളിൽ ഇതിനോടകം 718 പേർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ഏജൻസികളോടും ജില്ലാകലക്ടർമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴാൻ തുടങ്ങിയത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശനിയാഴ്ചത്തെ വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000 ത്തിലധികം പേർ സംസ്ഥാനത്തെ 457 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും ശദ്ധജലവും വെള്ളവും ലഭ്യമാക്കിയിട്ടുള്ളതായും ക്യാമ്പുകളിൽ കഴിയുന്നവർ പൂർണസംതൃപ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Content highlights:NDMA warns of heavy rainfall in 16 States including Kerala in next two days
from mathrubhumi.latestnews.rssfeed https://ift.tt/2OpPYps
via
IFTTT
No comments:
Post a Comment