കൊൽക്കത്ത: മുൻ ലോക്‌സഭാ സ്പീക്കറും മുൻ സി.പി.എം. നേതാവുമായ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന് ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതൽ ഗുരുതരമായി. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തിക്കഴിഞ്ഞു.ജൂൺ അവസാനവാരത്തിൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് ആസ്പത്രിയിലായിരുന്ന സോമനാഥ് ചാറ്റർജിയെ ആരോഗ്യാവസ്ഥ അൽപ്പം മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഏതാനും ദിവസംമുൻപ് വീട്ടിലെത്തിയത്. സി.പി.എം. നേതാക്കളടക്കം പലരും ആസ്പത്രിയിലെത്തി സോമനാഥിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2vBWqmp
via
IFTTT
No comments:
Post a Comment