ഗുജറാത്തിൽ സംവരണമില്ലാത്ത വിദ്യാർഥികൾക്ക് വൻ ആനുകൂല്യങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

ഗുജറാത്തിൽ സംവരണമില്ലാത്ത വിദ്യാർഥികൾക്ക് വൻ ആനുകൂല്യങ്ങൾ

അഹമ്മദാബാദ്: ഒ.ബി.സി. സംവരണത്തിനായി ഹാർദിക് പട്ടേൽ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കെ, സംവരണേതര സമുദായങ്ങളിലെ വിദ്യാർഥികൾക്ക് ഗുജറാത്ത് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കുറഞ്ഞപലിശക്ക് വിദ്യാഭ്യാസ വായ്പ, മെസ് ഫീസ്, മത്സരപരീക്ഷാ പരിശീലനത്തിന് സഹായം തുടങ്ങിയവ ഇവയിൽപ്പെടും.സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഗ്രിവിദ്യാർഥികൾക്ക് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ, വിദേശപഠനത്തിന് 15 ലക്ഷം രൂപ വായ്പ, മെസ് ഫീസായി മാസം 1200 രൂപയുടെ സഹായം, 70%-ത്തിലേറെ മാർക്ക് വാങ്ങിയ പത്താം ക്ളാസ് വിദ്യാർഥികൾക്ക് വർഷം 15,000 രൂപ ട്യൂഷൻ ഫീസ്, മത്സരപരീക്ഷകൾക്ക് പഠിക്കാൻ വർഷം 20,000 രൂപ ട്യൂഷൻ ഫീസ്, സ്വയം തൊഴിലിന് 5% പലിശയ്ക്ക് 10 ലക്ഷം രൂപ വായ്പ തുടങ്ങിയവ ആനുകൂല്യങ്ങളിലുണ്ട്. വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയുള്ളവർക്കേ സഹായം ലഭിക്കൂ. ഗുജറാത്ത് അൺറിസർവ്ഡ് എജ്യുക്കേഷണൽ ആൻഡ് ഇക്കണോമിക്കൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബജറ്റിൽ ഇതിനായി 600 കോടി രൂപ ഈ വർഷം വകയിരുത്തിയിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേൽ സംവരണ സമരസമിതി നേതാവ് ഹാർദിക് പട്ടേൽ ഓഗസ്റ്റ് 25-മുതൽ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 50%-ത്തിലേറെ സംവരണം നിയമപരമായി സാധ്യമല്ലെന്ന നിലപാടാണ് ബി.ജെ.പി. സർക്കാരിന്റേത്. അഹമ്മദാബാദിൽ സമരത്തിന്റെ വേദിക്ക് ഇതുവരെ ഹാർദികിന് കോർപ്പറേഷൻ അനുമതിയും നൽകിയിട്ടില്ല. യുവാക്കളും വിദ്യാർഥികളുമാണ് ഹാർദിക്കിന്റെ അനുയായികളിൽ ഏറെയുമെന്നതിനാൽ സർക്കാരിന്റെ പുതിയ പദ്ധതി അവരെ ലക്ഷ്യമിടുന്നതുമാണ്. 2015 ഓഗസ്റ്റ് 25-ന് അഹമ്മദാബാദിലെ റാലിയോടെയാണ് ഗുജറാത്തിൽ പട്ടേൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. നിയമസഭയിൽ കഷ്ടിച്ച് ഭരണം നിലനിർത്താൻ ബി.ജെ.പി.ക്ക് കഴിഞ്ഞെങ്കിലും ഒരു വിഭാഗം പട്ടേൽവോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകി.


from mathrubhumi.latestnews.rssfeed https://ift.tt/2AZuoX0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages