ഗാസ അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ഗര്‍ഭിണിയും കുഞ്ഞുമടക്കം മൂന്നു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ഗാസ അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ഗര്‍ഭിണിയും കുഞ്ഞുമടക്കം മൂന്നു മരണം

ഗാസാസിറ്റി: ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയും കൈക്കുഞ്ഞും അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഹമാസ് ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതു പിന്നാലെയായിരുന്നു ഈ തിരിച്ചടി. ഹമാസിന്റെ ആക്രമണത്തില്‍ നിരവധി ഇസ്രയേലി പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു.

ഗര്‍ഭിണിയായ എനാസ് ഖമ്മാഷ് (23), ഇവരുടെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയുമാണ് മധ്യഗാസയിലെ ജഫാരവിയില്‍ കൊല്ലപ്പെട്ടത്. എനാസിന്റെ ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് പോരാളിയാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. ഗാസയില്‍ 12 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. അതേസമയം, ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (ഐഡിഎഫ്)വാഹനം തീവ്രവാദികള്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി.



from mangalam.com https://ift.tt/2vQErbe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages