മഴയുടെ സംഹാര താണ്ഡവം; ഇന്ന് മാത്രം മരണം 20 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

മഴയുടെ സംഹാര താണ്ഡവം; ഇന്ന് മാത്രം മരണം 20

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളിൽപ്പെട്ട് വിവിധ ജില്ലകളിലായി 20പേർ മരിച്ചു. നിലമ്പൂർ, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി, പാലക്കാട് കഞ്ചിക്കോട്, വയനാട് കുറിച്യർമല എന്നിവടങ്ങളിലെല്ലാം ഉരുൾപൊട്ടി. അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേരും മരിച്ചു. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പൻക്കുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് പുഴ വഴിമാറി ഒഴുകി വ്യാപക നാശം. മലപ്പുറം മലപ്പുറം ജില്ലയിലെ നിലമ്പൂർ ചെട്ടിയംപാറയിൽ ഒഴുക്കിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. ഒരാളെ കാണാതായി. പറമ്പിൽ സുബ്രഹ്മണ്യൻ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9) നിവേദ് (3), ബന്ധു മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. സുബ്രഹ്മണ്യനായി (30)തിരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉരുൾപൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ ഇവർ ഒലിച്ചുപോവുകയായിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാളിക്കാവ്, നിലമ്പൂർ, കരുവാരകുണ്ട് മേഖലകളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. നിലമ്പൂരിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വയനാട് വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരി, പാൽച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വയനാട് കുറിച്യർമലയിൽ ഉരുൾപൊട്ടി. കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിലും ഉരുൾപൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുൾപൊട്ടിയത്. ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു. സ്റ്റേഷനുള്ളിൽ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയിൽ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകൾ പൂർണമായും തകർന്നു. ഏഴ് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ലില്ലി എന്ന സ്ത്രീയാണ് മരിച്ചത്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗർ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അതേസമയം താമരശേരി ഒമ്പതാം വളവിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരവും പാൽ ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇടുക്കി ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ട്രയൽ റണ്ണിനായി തുറന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും വൻ നാശനഷ്ടമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് 11 പേർ മരിച്ചു. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേർ മരിച്ചു. ഇതിൽ പാത്തുമ്മ (65), മുജീബ് (38), ഷമീന (35) നിയ (7) മിയ (5) എന്നീ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. കൊരങ്ങട്ടിൽ മോഹനൻ കുറുമ്പനക്കൽ (52), ഭാര്യ ശോഭന (41) എന്നിവരാണ് മരിച്ച ബാക്കി രണ്ടുപേർ. മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലയുടെ പല മേഖലകളിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. ഇടുക്കി താലൂക്കിലെ രാജപുരം ക്രിസ്തുരാജ് എൽ.പി സ്കൂളിനു സമീപം ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തിൽ വീട്ടിൽ മീനാക്ഷി അവരുടെ മകൻ രാജൻ, മകൾ ഉഷ എന്നിവരെയാണ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്. കഞ്ഞിക്കുഴി വിലേജ് ചുരുളിൽ ഉരുൾ പൊട്ടലിൽ രണ്ട് പേർ മരിച്ചു. കൊന്നത്തടി വില്ലേജിൽ അഞ്ച് വീടുകൾ പൂർണമായും തകർന്നതിനെ തുടർന്ന് 12 പേരെ പന്നിയാർകുട്ടി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. മണ്ണിടിച്ചലിനെ തുടർന്ന് ജില്ലയുടെ പലഭാഗത്തും റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്. നേരിയമംഗലം- പമ്പള-കീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഉടുമ്പൻചോല റോഡ്, രാജാക്കാട് പൊൻമുടി റോഡ്,രാജാക്കാട്- എ.എം.സി.എച്ച് സിറ്റി, ചെമ്മന്നർ- ഉടുമ്പൻചോല എന്നീ റോഡുകൾ തകർന്ന് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പൻകുണ്ടിൽ പുഴ വഴിമാറി ഒഴുകിയതിനെ തുടർന്ന് ഒരാളെ കാണാതായി. കണ്ണപ്പൻകുണ്ട് സ്വദേശിയായ രജീഷാണ് കാറടക്കം ഒഴുക്കിൽപ്പെട്ടത്. കനത്ത നാശനഷ്ടം. പുഴ 15 മീറ്റർ മാറി ഒഴുകുകയും മലവള്ളെപ്പാച്ചിൽ ഉണ്ടാവുകയുമായിരുന്നു. നിരവധി വീടുകൾ പൂർണമായും തകർന്നു. ഇവിടെ ശക്തമായ മഴ തുടരുകയാണ്. കണ്ണൂർ മലയോരങ്ങളിൽ കനത്ത മഴയും മഴക്കെടുതിയും തുടരുന്നു. കൊട്ടിയൂർ, ചുങ്കക്കുന്ന്, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട് മേഖലകളിൽ മഴ നാശം വിതയ്ക്കുന്നു. കേളകം - കൊട്ടിയൂർ മലയോര ഹൈവേയിൽ വെള്ളം കയറി. കൊട്ടിയൂർ ടൗണിനടുത്ത് മൺതിട്ട ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കൊട്ടിയൂർ - മലവെള്ള പാച്ചിൽ കൊട്ടിയൂർ ടൗണിലെത്തി. മുപ്പതോളം കടകൾ ഒഴിപ്പിച്ചു. കൊട്ടിയൂരിൽ ഇരുപതോളം സ്ഥലത്ത് മണ്ണിടിച്ചിൽ. കൊട്ടിയൂരിലേക്കും മാനന്തവാടിയിലേക്കുമുള്ള ഗതാഗതം നിലച്ചു. ബോയ്സ് ടൗൺ റോഡ് പൂർണമായി അടച്ചിട്ടു. കൊട്ടിയൂർ ടൗണിലെ ഒരു താൽകാലിക കെട്ടിടത്തിലെ ചായക്കട ഒലിച്ചു പോയി. നാല് ബഹുനില കെട്ടിടങ്ങൾ തകർച്ചാ ഭീഷണിയിലാണ്. കൊട്ടിയൂർ ടൗൺ മുതൽ ചുങ്കക്കുന്ന് വരെ മലയോര ഹൈവേ പൂർണമായി വെള്ളത്തിൽ. ഇവിടങ്ങളിൽ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇരുപതിലധികം വീടുകൾ തകർന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പാലക്കാട് നഗരത്തിന്റെ ചുറ്റുപാടും വെളളം കയറിയ നിലയിലാണ്. മലമ്പുഴ ഡാമിൽ വെളളം നിറഞ്ഞതിനെ തുടർന്ന് ഷട്ടർ അഞ്ചടി ഉയർത്തി. ഇതിനെ തുടർന്ന് കൽപ്പാത്തി പുഴയിൽ വെള്ളം നിറഞ്ഞു. പുഴയുടെ കൈവഴികൾ നിറഞ്ഞു കവിഞ്ഞ് ഒലവക്കോട് ജംക്ഷൻ വെള്ളത്തിലായി. ശേഖരിപുരത്തെ കോളനിയിലെ മിക്കവീടുകളും വെളളത്തിൽ മുങ്ങിയതോടെ ആളുകളെ രക്ഷാകേന്ദ്രത്തിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. പാലക്കാടും പരിസരപ്രദേശത്തുമായി 10 ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കഞ്ചിക്കോട് വനമേഖലയിൽ ഉരുൾ പൊട്ടി. വെള്ളപ്പാച്ചിലിൽ റെയിൽവേ ട്രാക്ക് ഒഴുകിപ്പോയി. പറളിയിൽ റെയിൽവേ ലൈന് മുകളിൽ വെള്ളം മുങ്ങി. മുണ്ടൂർ വേലിക്കാട് പാലത്തിന്റെ കൈവരി വെളളത്തിൽ ഇടിഞ്ഞു. കഞ്ചിക്കോട് റെയിൽവേ ട്രാക്കിലുണ്ടായിരുന്ന തടസം നീക്കം ചെയ്തു. ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് തീരത്തുള്ളവരെ മാറ്റി പാർപ്പിച്ചു. ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പോത്തുണ്ടി, മംഗലംഡാം എന്നിവ തുറന്നു. ആലപ്പുഴ പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ കാർത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ജല നിരപ്പ് ഉയരാൻ സാധ്യത. എല്ലാ വകുപ്പുകളോടും സജ്ജമായിരിക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. ഡിസാസ്റ്റര് മാനേജ്മെന്റ് കമ്മിറ്റിയുടെ അടിയന്തിര യോഗം കലക്ടറേറ്റിൽ ചേരുന്നു. നിലവിൽ ആലപ്പുഴയിൽ സ്ഥിതിഗതികൾ ശാന്തം. കുട്ടനാട്ടിൽ അടക്കം പ്രശ്നങ്ങളില്ല. എസി റോഡിലെ വെള്ളക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ തുടരുന്നു. 27ാം ദിവസമാണു എസി റോഡിലെ വെള്ളക്കെട്ട് തുടരുന്നത്. ശനിയാഴ്ച നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2AVb9Or
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages