ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്ത ബിജെപി സര്‍ക്കാരിനോട് പിണക്കം ; നരാമല്ലി ശിവപ്രസാദ് പാര്‍ലമെന്റില്‍ ഹിറ്റ്‌ലറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്ത ബിജെപി സര്‍ക്കാരിനോട് പിണക്കം ; നരാമല്ലി ശിവപ്രസാദ് പാര്‍ലമെന്റില്‍ ഹിറ്റ്‌ലറായി

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് എംപിമാരുടെ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്റ് കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അവിശ്വാസപ്രമേയം പോലും മറികടന്നിട്ടും പ്രതിഷേധം അവസാനിക്കുന്നില്ല.

ഈ വിഷയത്തില്‍ പ്രതിഷേധം അറിയിക്കാന്‍ സ്ഥിരം പ്രച്ഛന്ന വേഷത്തില്‍ എത്തുന്ന സിനിമാനടനും ആന്ധ്രാപ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റംഗവും ആയ നരാമല്ലി ശിവപ്രസാദ് ഇന്നലെ എത്തിയത് ഹിറ്റ്‌ലറിന്റെ വേഷത്തില്‍. പ്രതിഷേധ സൂചകമായി പാര്‍ലമെന്റില്‍ വിചിത്ര വേഷത്തില്‍ എത്താറുള്ള തെലുഗുദേശം പാര്‍ട്ടി എംപി ഹിറ്റ്‌ലറിനെപ്പോലെ മേക്കപ്പ് ചെയ്തും സ്വസ്തിക ചിഹ്നം പ്രിന്റ് ചെയ്ത അദ്ദേഹത്തിന്റെ വേഷഭൂഷാദികളിലുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയത്.

അതേസമയം മുമ്പും ഈ രീതിയില്‍ പ്രതിഷേധിച്ചിട്ടുള്ള ശിവപ്രസാദ് മൂന്ന് ദിവസം മുമ്പ് പാര്‍ലമെന്റില്‍ വന്നത് ശ്രീരാമനെ പോലെ വേഷം കെട്ടിയായിരുന്നു. മുമ്പ് ഇതേ വിഷയത്തില്‍ തന്നെ പ്രതിഷേധത്തിന് സായിബാബയായും നാരദമുനിയായും പാര്‍ലമെന്റില്‍ എത്തിയിട്ടുള്ളയാളാണ്.

ദീര്‍ഘകാലമായി ടിഡിപിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആന്ധ്രയ്ക്ക് പ്രത്യേക പദവി പാര്‍ലമെന്റില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഈ ആവശ്യത്തില്‍ എന്‍ഡിഎയ്ക്കുള്ള തന്റെ പാര്‍ട്ടിയുടെ പിന്തുണ നായിഡു പിന്‍വലിച്ചിരുന്നു. 2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ പിന്തുണ പിന്‍വലിക്കുന്ന ആദ്യപാര്‍ട്ടിയാണ് ടിഡിപി.



from mangalam.com https://ift.tt/2nlsaHI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages