കോട്ടയം: വിവാഹമോചിതയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പള്ളിമുറിയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ മലയാളിയായ ഭോപ്പാല്‍ രൂപതാ വൈദികന്‍ അറസ്റ്റില്‍. റോമന്‍ കത്തോലിക്കാ സഭയിലെ ഇദ്ഗ ഹില്‍സിലെ സെന്റ് ജോസഫ് പള്ളി വികാരിയായ ഫാ.ജോര്‍ജ് ജേക്കബ് (52) ആണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ബലാത്സംഗ കുറ്റം ചുമത്തിയ ഇയാളെ കോടതി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മുംബൈ സ്വദേശിനിയും വിവാഹമോചിതയുമായ 30കാരിയാണ് പരാതിക്കാരി. അശോക് ഗാര്‍ഡനിലാണ് ഇവര്‍ നിലവില്‍ താമസിക്കുന്നത്. മുംബൈ എംപി നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതോടെയാണ് ഒരു സുഹൃത്ത് വഴി ജോലി തേടി ഇവര്‍ ഫാ.ജോര്‍ജിനെ സമീപിച്ചത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്റെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച വൈദികന്‍ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വൈദികന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാജെഹാനാബാദ് പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച പരാതിപ്പെടുകയായിരുന്നു. വൈദികനെതിരെ ഐപിസി 376 പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അശോക് കുമാര്‍ ഉപാധ്യായ അറിയിച്ചു.
[IMG]
അതേസമയം, വൈദികനെതിരായ പരാതി വ്യാജമാണെന്നാണ് സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വൈദികന് വൈദ്യപരിശോധനയില്‍ €ീന്‍ ചിറ്റ് നല്‍കിയെന്നും ഇവര്‍ പറയുന്നു. വൈദികന് 'ലൈംഗികശേഷി' ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് ഇവരുടെ വാദം. ഇതിനോട് പോലീസ് പ്രതികരിച്ചിട്ടില്ല. വൈദ്യപരിശോധന റിപ്പോര്‍ട്ടും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ഇവരുടെ നിലപാട്.
എന്നാല്‍, വൈദികന്റെ മുറിയില്‍ പരിശോധന നടത്തിയ പോലീസിന് ഇയാളുടെ സ്വഭാവദൂഷ്യം വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചെന്നും വിവരമുണ്ട്. പാലാ കുറവിലങ്ങാട് സ്വദേശിയാണ് വൈദികന്‍. ഭോപ്പാല്‍ രൂപതയ്ക്കു വേണ്ടി മിഷണറി പ്രവര്‍ത്തനത്തിന് പോയതാണ് ഇദ്ദേഹം.
from mangalam.com https://ift.tt/2P5hp9t
via IFTTT
No comments:
Post a Comment