തിരുവല്ല: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ രണ്ടു വൈദികര്‍ കൂടി കീഴടങ്ങി. ഒന്നാം പ്രതി ഫാ.ഏബ്രഹാം മാത്യൂ, നാലാം പ്രതി ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. രാവിലെ 10.30 ഓടെയാണ് ഫാ.ഏബ്രഹാം തിരുവല്ല കോടതിയിലും ഫാ.ജെയ്‌സ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു കൂടി ഇവര്‍ കീഴങ്ങിയില്ലെങ്കില്‍ പോലീസ് അറസ്റ്റിനുള്ള നടപടി സ്വീകരിക്കുന്നതിനിടെയാണ് കീഴടങ്ങല്‍.
[IMG]
കേസിലെ രണ്ടാം പ്രതി ഫാ.ജോബ് മാത്യു, നാലാം പ്രതി ഫാ.ജോണ്‍സണ്‍ വി.മാത്യു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കിയ സാഹചര്യത്തില്‍ തങ്ങള്‍ക്കും ജാമ്യം നല്‍കണമെന്നാണ് ഒന്നും നാലാം പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടുക. ഒന്നാം പ്രതിക്കെതിരെ പോക്‌സോയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിരിക്കുന്നതിനാലും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നായിരിക്കും പോലീസ് നിലപാട്.
from mangalam.com https://ift.tt/2Mo6xVt
via IFTTT
No comments:
Post a Comment