കൊച്ചി: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ കേസില്‍ ഒടുവില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കേസിലെ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ബിഷപ്പിനെ ഇന്നുതന്നെ ചോദ്യം ചെയ്യുമെന്നും അതിനു ശേഷം അറസ്റ്റുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2014ല്‍ നടന്ന സംഭവമായതിനാലാണ് തെളിവെടുപ്പിനും മറ്റുമായി അന്വേഷണം വൈകിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് എക്‌സിക്യൂട്ടീഷവ് കമ്മിറ്റിയംഗം ജോര്‍ജ് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
അതേസമയം, ജലന്ധറില്‍ പോലീസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും.ബിഷപ്പിനോട് അടുപ്പമുള്ള ചില വൈദികരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം അവസാനഘട്ടത്തിലായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം നല്‍കിയ ചോദ്യാവലിയ്ക്ക് ബിഷപ്പ് നല്‍കിയ മൊഴികളില്‍ വൈരുദ്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വൈദികരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായാല്‍ ഇന്ന് ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
ബിഷപ്പ് ഹൗസില്‍ വച്ച് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ല. വിശ്വാസികളെ പോലീസിനെതിരെ ഇളക്കിവിട്ടേക്കുമെന്ന് രഹസ്യവിവരത്തെ തുടര്‍ന്നാണിത്. ജലന്ധറിലെ പഞ്ചാബ് ആംഡ് പോലീസിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചതായിരിക്കും ചോദ്യം ചെയ്യല്‍. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി തൊട്ടടുത്തുള്ള മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് പുറപ്പെടും.
[IMG]
ബിഷപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്ന വൈദികരെയെല്ലാം ഇതിനകം പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. മുതിര്‍ന്ന വൈദികരും കന്യാസ്ത്രീകളും മൊഴി നല്‍കിക്കഴിഞ്ഞു. ബിഷപ്പിന് അനുകൂലമായി ആദ്യം മൊഴി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് 'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയില്‍ നടന്ന വിവരങ്ങളെ കുറിച്ച് തിരക്കിയതോടെ പോലീസിന് മുന്നില്‍ പിടിച്ചുനല്‍ക്കാന്‍ കഴിഞ്ഞില്ല. അറിയാവുന്ന വിവരങ്ങള്‍ എല്ലാം അവരും കൈമാറിയതായാണ് സൂചന.
രൂപതാ പാസ്റ്ററല്‍ സെന്ററുമായി ബന്ധപ്പെട്ട രണ്ടു വൈദികരില്‍ നിന്നും അമൃത്സറില്‍ നിന്നും കന്യാസ്ത്രീയുടെ സഹോദരന്‍ അടക്കം രണ്ടു വൈദികരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. മീഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ റെജീന അടക്കമുള്ള കന്യാസ്ത്രീകള്‍ ബിഷപ്പിനു വേണ്ടി ഒത്തുതീര്‍പ്പിന് എത്തിയിരുന്നതായി പരാതിക്കാരിയുടെ സഹോദരന്‍ മൊഴി നല്‍കിയെന്നാണ് സൂചന. ജലന്ധര്‍ ബിഷപ്പിന്റെ പ്രതികാര നടപടിക്ക് വിധേയനായ ആളാണ് മറ്റൊരു വൈദികന്‍.
from mangalam.com https://ift.tt/2B3PVhf
via IFTTT
No comments:
Post a Comment