തൊടുപുഴ: കമ്പകക്കാനം കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലിസ്വദേശികളായ രണ്ടുപേർ പിടിയിൽ. പിടിയിലായത് കൊലപാതകക്കേസിലെ പ്രധാന പ്രതികളാണെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യുന്നതിന് ഐ.ജി വിജയ് സാക്കറെ ഇടുക്കിയിൽ എത്തിയിട്ടുണ്ട്. വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിന് പിന്നിൽ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ആഭിചാരക്രിയകളും മന്ത്രവാദവും നടത്തിയിരുന്ന കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മരണം ക്രൂരമായ കൊലപാതകം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടിനുള്ളിലെ രക്തക്കറകളും മറ്റുതെളിവുകളും അതിക്രൂരമായ കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടിയത്. മന്ത്രവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളോ തട്ടിപ്പുകളോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാകാമായിരുന്നു പോലീസിന്റെ സംശയം. അതിനാൽ കൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചത്. മന്ത്രവാദത്തിന്റെ പേരിൽ കൃഷ്ണൻ പലരിൽ നിന്നും പണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയിരുന്നു. ആകെ മുന്നൂറോളം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇതിൽ 25പേരെ പിന്നീട് വിശദമായ ചോദ്യംചെയ്യലിനും വിധേയമാക്കി. ഇവരിൽനിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശികളായ നാലുപേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2KuvNEv
via
IFTTT
No comments:
Post a Comment