അഗ്യൂറോയ്ക്ക് ഗോളുകളില്‍ ഇരട്ടസെഞ്ചുറി; സിറ്റിക്ക് കമ്യൂണിറ്റി ഷീല്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

അഗ്യൂറോയ്ക്ക് ഗോളുകളില്‍ ഇരട്ടസെഞ്ചുറി; സിറ്റിക്ക് കമ്യൂണിറ്റി ഷീല്‍ഡ്

ലണ്ടൻ: സെർജിയ അഗ്യുറോയുടെ ഇരട്ടഗോൾ മികവിൽ കമ്യൂണിറ്റി ഷീൽഡ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. 13-ാം മിനിറ്റിലും 58-ാം മിനിറ്റിലുമായിരുന്നു അർജന്റീനൻ താരത്തിന്റെ ഗോളുകൾ. ഇതോടെ സിറ്റിക്കായി 200 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും അഗ്യൂറോ സ്വന്തമാക്കി. 13-ാം മിനിറ്റിൽ ഫോഡെന്റെ പാസിൽ വലകുലുക്കിയാണ് സിറ്റി കുപ്പായത്തിൽ മുപ്പതുകാരനായ അഗ്യൂറോ ഇരട്ട സെഞ്ചുറി തികച്ചത്. 293 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം. 146 ഗോളുകൾ വലത് കാലു കൊണ്ടും 35 എണ്ണം ഇടത് കാലു കൊണ്ടും വലയിലാക്കിയപ്പോൾ 19 എണ്ണം ഹെഡറിലും പിറന്നു. 181 എണ്ണം ബോക്സിനകത്തുനിന്നും 19 ഗോളുകൾ ബോക്സിന് പുറത്തുനിന്നുമായിരുന്നു. സിറ്റിക്കായി കൂടുതൽ ഗോളുകൾ നേടിയ താരവും അഗ്യൂറോയാണ്. 177 ഗോളുകൾ നേടിയ എറിക് ബ്രൂക്കാണ് രണ്ടാം സ്ഥാനത്ത്. സിറ്റിയിൽ ഒരു സീസണിൽ മാത്രമാണ് അഗ്യൂറോ ഇരുപതിൽ താഴെ ഗോളുകൾ നേടിയത്. 2012-13 സീസണിൽ അഗ്യൂറോയുടെ ഗോൾനേട്ടം പതിനേഴായിരുന്നു. എന്നാൽ മറ്റ് സീസണുകളിലെല്ലാം മുപ്പതിനടുത്തോ അതിലധികമോ ഗോളുകൾ അർജന്റീനൻ സ്ട്രൈക്കർ വലയിലെത്തിച്ചു. സിറ്റിയുടെ ആധിപത്യത്തോടെയാണ് മത്സരം തുടങ്ങിയത്. അതിന്റെ ഫലം 13-ാം മിനിറ്റിൽ കണ്ടു. ഇന്ത്യ ആതിഥേയരായ അണ്ടർ-17 ലോകകപ്പിൽ ഇംഗ്ലണ്ടിനായി കളിച്ച ഫോഡന്റെ പാസ്സിൽ നിന്നായിരുന്നു അഗ്യൂറോയുടെ ഗോൾ. ഫോഡനിൽ നിന്ന് ലഭിച്ച പന്തുമായി ബോക്സിലേക്ക് കയറിയ അഗ്യൂറോ ഗോളി കബല്ലീറോയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടാം ഗോളും അഗ്യൂറോ നേടി. 58ാം മിനിറ്റിലായിരുന്നു ഇത്. ചെൽസിയുടെ മധ്യനിരയിൽ സംഭവിച്ച പിഴവ് മുതലെടുത്തു പന്തുമായി മുന്നേറിയ ബെർണാഡോ സിൽവ പന്ത് അഗ്യൂറോക്ക് നൽകി. പിഴവൊന്നും കൂടാതെ അഗ്യൂറോ പന്ത് വലയിലെത്തിച്ചു. പ്രീമിയർ ലീഗ് ജേതാക്കളും എഫ്എ കപ്പ് വിജയികളും തമ്മിലാണ് കമ്യൂണിറ്റി ഷീൽഡിൽ ഏറ്റുമുട്ടുന്നത്. Sergio Aguero's 200th goal for Manchester City 🔥 #CommunityShield pic.twitter.com/gnbJzRZCyc — PHemmy Germann (@oluwafemigerman) August 5, 2018 The Community Shield is ours! #mancitypic.twitter.com/4FHjB6Dsg3 — Manchester City (@ManCity) August 5, 2018 Content Highlights: Manchester City as Sergio Aguero fires Premier League champions to Community Shield victory


from mathrubhumi.latestnews.rssfeed https://ift.tt/2AHi6SZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages