കോയമ്പത്തൂർ:തമിഴ്നാട്ടിലെനാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച്നാല് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വർഗീസ് (36)മകൻ ഷിബു വ്രഗീസ് (10)ബസ് ഡ്രൈവർസിദ്ധാർഥ്,തിരിച്ചറിയാത്ത ഒരാൾഎന്നിവരാണ് മരിച്ചത്. 15പേർക്ക് പരിക്കേറ്റു. നാമക്കൽ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് സംഭവം.പള്ളക്കപാളയത്തേക്ക് പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പുലർച്ചെ നാലുമണിയെടെയാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. കുമാരപാളയം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2M8c2sb
via
IFTTT
No comments:
Post a Comment