കൽപ്പറ്റ: കനത്ത മഴ ദുരന്തം വിതക്കുന്ന വയനാട്ടിൽ ജില്ലാ കളക്ടർ റെഡ് അലർട്ട്(അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയിൽ പെയ്തത്. ഇതിനെ തുടർന്ന് ജില്ല ഒറ്റപ്പെടുകയും പല സ്ഥലങ്ങളിലും ഉരുൾപൊട്ടുകയും ചെയ്തിരുന്നു. ജില്ലയിലെ പുഴകളാകെ കരകവിഞ്ഞൊഴുകുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. വൈത്തിരിയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചിരുന്നു. നിരവധി പേരെ കാണാതായതായി വാർത്തയുണ്ട്. താമരശ്ശേരി ചുരം ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും യാത്രക്കാരും വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. ഇതിനെ തുടർന്നാണ് സർക്കർ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാർ കർശനമായ നിർദേശങ്ങൾ പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രകൾ പരമാവധി പരിമിതപ്പെടുത്തണമെന്നും പുഴകളിലും തോടുകളിലും ഒരു കാരണവശാലും ഇറങ്ങരുതെന്നും നിർദേശത്തിൽ പറയുന്നു. ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം. സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാറിതാമസിക്കാൻ ജനങ്ങൾ മടിക്കരുതെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഇനിയും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഈ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ ഫയർഫോഴ്സ്, പോലീസ് റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വൈകാതെ തന്ന ആർമി, നേവി എൻ.ഡി.ആർ.എഫ് സേനകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വയനാട്ടിൽ എത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2KDdtcx
via
IFTTT
No comments:
Post a Comment