ട്രയല്‍ റണ്‍: ഇടുക്കി അണക്കെട്ട് തുറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ട്രയല്‍ റണ്‍: ഇടുക്കി അണക്കെട്ട് തുറന്നു

തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 26 വർഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ട്രയൽ റണ്ണിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ആണ് ഉയർത്തിയത്. അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടർ ഉയർത്തി തുടങ്ങിയത്. 15 മിനിറ്റ് സമയം കൊണ്ട് 50 സെന്റീമീറ്റർ ഷട്ടർ ഉയർത്തും. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂർ നേരം ഷട്ടർ തുറന്നിടും. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടർ ജീവൻ ബാബു അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഷട്ടർ തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. നാല് മണിക്കൂർ കൊണ്ട് 7,200,00 ക്യുബിക് മീറ്റർ(0.72 ദശലക്ഷം ക്യുബിക് മീറ്റർ) ജലം നഷ്ടമാകും. ലോവർപെരിയാറിൽ 4.55 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ശേഷി. ഇടുക്കിയിൽ നിന്ന് തുറന്ന് വിടുന്നത് ലോവർപെരിയാറിന്റെ ശേഷിയുടെ ആറരശതമാനത്തോളം വെള്ളംമാത്രം. അതായത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലം. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയിൽ 40 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക. ഇതിന് മുമ്പ് 1992 ലാണ് ഡാം തുറന്നത്. അന്ന് ഒക് ടോബറിൽ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടർ താഴ്ത്തിയത് അഞ്ചാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു


from mathrubhumi.latestnews.rssfeed https://ift.tt/2M5Vu3N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages