: ആലപ്പുഴ മാതാ ജെട്ടിയിൽ ബോട്ടടുക്കുമ്പോൾ പന്ത്രണ്ടുകാരൻ മനുവും പത്തുവയസ്സുകാരൻ മഹിയും തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. സന്നദ്ധപ്രവർത്തകരിലാരോ കൊണ്ടുവന്നുകൊടുത്ത ചൂടുചായ കുടിച്ചപ്പോഴാണ് ഇരുവരുടേയും വിറയൽ മാറിയത്. പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിൽനിന്ന് കരയ്ക്കെത്താനായി അച്ഛനും അമ്മയ്ക്കുമൊപ്പം അവർ മണിക്കൂറുകളോളം നീന്തി. പക്ഷേ, കരപിടിക്കാനായത് രണ്ടാംനാൾ മാത്രം.കുട്ടനാട് കണ്ണാടി മണിച്ചിറയിൽ മനോജിന്റെ മക്കളാണ് മനുവും മഹിയും. ഇവർ താമസിക്കുന്ന വാടകവീട്ടിലേക്ക് പെട്ടെന്നാണ് വെള്ളം ഇരച്ചുകയറിയത്. ഇടവഴികൾ പോലും കാണാനാവാത്തവിധം വെള്ളം നിറഞ്ഞു. വീട്ടിൽ തുടർന്നാൽ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പായി. പിന്നെ, ഒന്നും നോക്കിയില്ല. അത്യാവശ്യം തുണിയും സാധനങ്ങളും സഞ്ചിയിലാക്കി കാവാലം ജെട്ടിയിലേക്ക് നീന്തി.കുഞ്ഞുങ്ങളെയൊക്കെ ഒക്കത്തും തോളിലുമേറ്റിയുമായിരുന്നു യാത്ര. മൂന്നുമണിക്കൂർ നീന്തി. വെള്ളിയാഴ്ച ഉച്ചയോടെ കാവാലം ജെട്ടിയിലെത്തി. വൈകുന്നേരം വരെ ബോട്ടിനായി കാത്തുനിന്നു. നേരം ഇരുട്ടിയതോടെ തിരികെ വീട്ടിലേക്ക് നീന്തി. അപ്പോഴേക്കും കുട്ടികൾ തളർന്നിരുന്നു.ശനിയാഴ്ച രാവിലെ ആലപ്പുഴയ്ക്ക് ബോട്ടിൽ രക്ഷാപ്രവർത്തനമുണ്ടാകുമെന്ന് കാവാലം ജെട്ടിയിൽനിന്ന് അനൗൺസ്‌മെന്റ് വന്നു. ഇതുകേട്ട് അതിരാവിലെതന്നെ കുട്ടികളുമായി വീണ്ടും കാവാലം ജെട്ടിയിലേക്ക് നീങ്ങി. ഇത്തവണ പ്രതീക്ഷ തെറ്റിയില്ല. രക്ഷയ്ക്കായി അവിടെ ഒരു ബോട്ടു കാത്തുകിടപ്പുണ്ടായിരുന്നു. അതിൽ കാലെടുത്ത് വയ്ക്കുമ്പോൾ മനോജിന് മാത്രമല്ല, കൂടെയുണ്ടായിരുന്ന കണ്ണാടി നിവാസികൾക്കെല്ലാം പുതുജീവിതത്തിലേക്കുള്ള പ്രതീക്ഷയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MkU7yl
via
IFTTT
No comments:
Post a Comment