ബിഗ് സല്യൂട്ട്... ഈ ഡോക്ടർ ദമ്പതിമാർക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ബിഗ് സല്യൂട്ട്... ഈ ഡോക്ടർ ദമ്പതിമാർക്ക്

ആലുവ: ഒരു സംശയവുംവേണ്ട, നെഞ്ചിൽ കൈചേർത്ത് ഒരു ബിഗ് സല്യൂട്ട് നൽകാം ഡോക്ടർ നജീബിനും ഡോക്ടർ നസീമയ്ക്കും. യു.സി. കോളേജിലെ ക്യാമ്പിൽ കഴിഞ്ഞ മൂന്നുദിവസമായി ഊണും ഉറക്കവുമില്ലാതെയാണ് ഇവരുടെ സേവനം. രാത്രിയിൽ ഊഴമിട്ട് മൂന്നു മണിക്കൂർ മാത്രമാണ് ഉറക്കം. നേരാംവണ്ണം ഭക്ഷണമോ വെള്ളമോ ലഭിക്കാതെയും ഒന്നിരിക്കാൻ പോലും കഴിയാതെയും മണിക്കൂറുകളോളം ഒരേ നിൽപിൽ നിന്നാണ് ചികിത്സ നൽകുന്നത്.യു.സി. കോളേജിനടുത്തുതന്നെ താമസിക്കുന്ന ഇരുവരും ദുരിതബാധിതർ എത്തുന്നതറിഞ്ഞ് സ്വമേധയാ ക്യാമ്പിലേക്കെത്തുകയായിരുന്നു. 500 പേരെ മാത്രം പ്രതീക്ഷിച്ച ക്യാമ്പിൽ ആയിരങ്ങൾ പിന്നിട്ടതോടെ ഇവർക്ക് വിശ്രമമില്ലാതായി. പ്രായമായവരും കൈക്കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിനുപേരാണ് ചികിത്സ കാത്തു നിൽക്കുന്നത്.ബിനാനിപുരം ഇ.എസ്.ഐ. ഡിസ്പെൻസറിയിലാണ് ഡോ. നജീബിന്റെ ജോലി. ഡോ. നസീമ അങ്കമാലി താലൂക്ക് ആശുപത്രിയിലും. കഷ്ടപ്പാടുകളേറെയുണ്ടെങ്കിലും ഈ സമയത്ത് നാടിനുവേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേയെന്നാണ് ഇവരുടെ ചോദ്യം. തിരക്കിനിടയിൽ മരുന്നുകൾ കൃത്യമായി എടുത്തു നൽകാൻ കഴിയണമേയെന്ന പ്രാർഥനയിലാണ് ഇവർക്കുള്ളത്. ഊണും ഉറക്കവുമില്ലാതെ ക്ഷീണിച്ചതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചാണ് നിൽക്കുന്നതെന്നും ഇരുവരും പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2vRWuyi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages