ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യാ കുഞ്ഞിക്കണ്ണന്റെ മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്കരിക്കും. മാതാപിതാക്കളെയും മകളെയും കൊലചെയ്ത കേസിൽ റിമാൻഡിലായിരുന്ന സൗമ്യ ശനിയാഴ്ചയാണ് ആത്മഹത്യചെയ്തനിലയിൽ കാണപ്പെട്ടത്. മൃതദേഹപരിശോധനയ്ക്കുശേഷം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ താത്പര്യമുള്ള ബന്ധുക്കളുണ്ടെങ്കിൽ 0497 2748310, 9446899508 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വനിതാ ജയിൽ സൂപ്രണ്ട് അറിയിച്ചു. മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ നേരത്തേ അറിയിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിനു പുറമെ സൗമ്യ ജയിലിൽെവച്ച് എഴുതിയ ഡയറിക്കുറിപ്പുകൾ പോലീസിന് ലഭിച്ചു. ചെറുപ്പത്തിൽ വിവാഹിതയായ താൻ ഭർത്താവിൽനിന്ന് വലിയ പീഡനങ്ങൾ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും അവർ എഴുതുന്നു. തന്റെ കഷ്ടപ്പാടുകളും വേദനകളും അവർ പകർത്തിവെച്ചിട്ടുണ്ട്. അതിനിടെ സൗമ്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ജയിലിൽ സുരക്ഷാപാളിച്ചയുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണിത്. സൗമ്യ ആത്മഹത്യചെയ്തെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ട്. തന്റെ മരണത്തിൽ ഉദ്യോഗസ്ഥർ ആരും ഉത്തരവാദിയല്ലെന്നും ബന്ധുക്കളും മറ്റും ഒറ്റപ്പെടുത്തിയതിനെത്തുടർന്നാണ് മരിക്കുന്നതെന്നും അവർ കുറിപ്പെഴുതിവെച്ചിട്ടുണ്ട്. ജയിൽ മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കണ്ണൂർ: സൗമ്യ ജയിലിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവായി. കണ്ണൂർ വനിതാ ജയിൽ അധികൃതർക്കെതിരേയാണ് കേസ്. ജയിൽ ഡി.ജി.പി. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. ആത്മഹത്യയിൽ ദുരൂഹതയുണ്ടോ എന്നും കസ്റ്റഡിയിൽ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സൗമ്യയെ ആരെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2MQFaUg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages