നെഹ്‌റുവിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ശ്രമിക്കരുത്; മോദിക്ക് മന്‍മോഹന്‍ സിങിന്റെ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

നെഹ്‌റുവിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ശ്രമിക്കരുത്; മോദിക്ക് മന്‍മോഹന്‍ സിങിന്റെ കത്ത്

ന്യൂഡൽഹി: നെഹ്റു സ്മാരക മ്യൂസിയത്തിന്റെയും തീൻമൂർത്തി ഭവന്റെയും മുഖംമാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കത്തയച്ചു. സ്ഥാപനത്തിന്റെ സ്വഭാവവും രീതിയും മാറ്റാനുള്ള അജണ്ട എന്ന ശക്തമായ വിമർശനമാണ് കത്തിൽ മൻമോഹൻസിങ് ഉന്നയിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്റു കോൺഗ്രസിന്റേത് മാത്രമല്ല രാജ്യത്തിന്റെയാകെ സ്വന്തമാണ് എന്ന ഓർമ്മപ്പെടുത്തലോടെ ഉള്ള കത്ത് കഴിഞ്ഞയാഴ്ച്ചയാണ് മൻമോഹൻസിങ് പ്രധാനമന്ത്രിക്ക് അയച്ചത്.തീൻമൂർത്തി ഭവനിലെ നെഹ്റു മ്യൂസിയത്തെഎല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമായിമാറ്റുന്നതിനുള്ള സർക്കാർ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കത്ത്. മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ആറ് വർഷം ഭരണത്തിലുണ്ടായിരുന്ന അടൽ ബിഹാരി വാജ്പേയി ഒരിക്കൽ പോലും നെഹ്റു മ്യൂസിയത്തെയും തീൻമൂർത്തി ഭവനെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ആലോചിച്ചിട്ടേ ഇല്ലെന്നതും മൻമോഹൻസിങ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നെഹ്റു മരിച്ചപ്പോൾ വാജ്പേയി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചതും കത്തിൽ ഉദ്ധരണിയായി ചേർത്തിട്ടുണ്ട്. വികാരങ്ങളെ മാനിക്കണമെന്നും തീൻമൂർത്തിയെ വെഹ്റുവിന്റെ മാത്രം സ്മാരകമായി നിലനിർത്തണമെന്നും മൻമോഹൻസിങ് ആവശ്യപ്പെട്ടു. അതിലൂടെ ചരിത്രത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുക കൂടിയാണ് നാം ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നെഹ്രു മ്യൂസിയത്തെയും തീൻമൂർത്തി ഭവനെയും മാറ്റുന്നതിനുള്ള നീക്കങ്ങളെപ്പറ്റി കഴിഞ്ഞ വർഷം മുതൽ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പങ്കെടുത്ത നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയുടെ നാൽപത്തിമൂന്നാമത് വാർഷികയോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമതീരുമാനമായത്. 25 ഏക്കർ വിസ്തൃതിയാണ് തീൻമൂർത്തി ഭവനുള്ളത്. ഇവിടെയാണ് നെഹ്റു സ്മാരക മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നത്. content highlights:Don't wipe out Jawaharlal Nehru's role, Manmohan Singh writes to PM, Teen Murti Memorial,Nehru Memorial Museum


from mathrubhumi.latestnews.rssfeed https://ift.tt/2PH0biH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages