ന്യൂഡല്‍ഹി : തെറ്റിധാരണയുടെ പുറത്ത് കൊടുത്ത പീഡനക്കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട യുവാവിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചത്
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ അടക്കാന്‍. പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പായിട്ടുണ്ടെന്നും കോടതി എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഡല്‍ഹി സ്വദേശിയുടെ ആവശ്യം. ദില്ലി ഹൈക്കോടതിയാണ് വ്യത്യസ്ത കാഴ്ചകള്‍ക്ക് വേദിയായത്.
കേസിലെ എതിര്‍കക്ഷി സുഹൃത്താണെന്നും തെറ്റിധാരണയുടെ പുറത്താണ് കേസ് കൊടുത്തതെന്നും ലൈംഗിക പീഡനം അടക്കമുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. കേസിലെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കേസ് തുടര്‍ന്ന് പോകേണ്ട ആവശ്യമില്ല. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തരുണ്‍ സിങിനോട് ജസ്റ്റിസ് സഞ്ജീവ് സച്ചദേവയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ ആവശ്യപ്പെട്ടത്.
രണ്ടാഴ്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2MMK1FP
via IFTTT
No comments:
Post a Comment